Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടര്‍ 17 ലോകകപ്പ്:...

അണ്ടര്‍ 17 ലോകകപ്പ്: ഗോവക്കും പച്ചക്കൊടി

text_fields
bookmark_border
അണ്ടര്‍ 17 ലോകകപ്പ്: ഗോവക്കും പച്ചക്കൊടി
cancel

ഫട്ടോര്‍ഡ: കൊച്ചിക്കും നവി മുംബൈക്കും പിന്നാലെ, അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്‍െറ വേദിയായി ഗോവക്കും പച്ചക്കൊടി. 13 അംഗ ഫിഫ പ്രതിനിധി സംഘമാണ് ഗോവയിലെ സൗകര്യങ്ങള്‍ വിലയിരുത്തി പ്രഖ്യാപനം നടത്തിയത്. ഫട്ടോര്‍ഡ സ്റ്റേഡിയമാണ് മുഖ്യവേദി. പരിശീലന വേദികളായ തിലക് മൈതാന്‍ സ്റ്റേഡിയം, കാന ബനൗലിം ഗ്രൗണ്ട്, ബാംബോലിം സ്റ്റേഡിയം, ഉട്ടോര്‍ഡ ഗ്രൗണ്ട് എന്നിവയും ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. അടുത്തിടെ സമാപിച്ച അണ്ടര്‍ 16 എ.എഫ്.സി കപ്പിന് ആതിഥ്യമരുളിയത് ഗോവക്ക് ഗുണകരമായെന്ന് സെപ്പി പറഞ്ഞു. ഫിഫ സംഘം ഞായറാഴ്ച ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 world cup 2017
News Summary - u17 world cup
Next Story