ഫിഫ അണ്ടർ 17 ലോകകപ്പ്: കലൂർ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിെൻറയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവൃത്തികൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രൗണ്ടുകളുടെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
േഗ്രറ്റർ കൊച്ചിൻ െഡവലപ്മെൻറ് അതോറിറ്റിയാണ് നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണ ഏജൻസി. 2016ൽ നെഹ്റു സ്റ്റേഡിയത്തിലെ പ്രവൃത്തികൾക്ക് 36.11 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2016-^17 ബജറ്റിൽ 12.44 കോടി സംസ്ഥാന സർക്കാറും 12.44 കോടി കേന്ദ്രസർക്കാറും അനുവദിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് ഒന്നേമുക്കാൽ കോടി ചെലവിലും മഹാരാജാസ് കോളജ് ഗ്രൗണ്ട് രണ്ടരക്കോടി ചെലവിലും നവീകരിക്കും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ലോകകപ്പ് നടത്തിപ്പിനുള്ള സംഘാടകസമിതി രൂപവത്കരണം ഏപ്രിലിൽ നടത്താനും മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യവസായ^കായികമന്ത്രി എ.സി. മൊയ്തീൻ, സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ ടി.പി. ദാസൻ, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, നഗരവികസന വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
