Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17...

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: ബ്ര​സീ​ൽ, ചി​ലി, പ​ര​ഗ്വേ ഇ​ന്ത്യ​യി​ലേ​ക്ക്

text_fields
bookmark_border
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: ബ്ര​സീ​ൽ, ചി​ലി, പ​ര​ഗ്വേ ഇ​ന്ത്യ​യി​ലേ​ക്ക്
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ വേ​ദി​യാ​വു​ന്ന അ​ണ്ട​ർ 17  ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ തെ​ക്ക​ന​മേ​രി​ക്ക​യി​ൽ​നി​ന്നും ബ്ര​സീ​ൽ, ചി​ലി, പ​ര​ഗ്വേ എ​ന്നി​വ​ർ​ക്ക് യോ​ഗ്യ​ത. അ​ണ്ട​ർ 17 തെ​ക്ക​ന​മേ​രി​ക്ക​ൻ ചാ​മ്പ്യ​ൻ​ഷി​പ്പിെൻറ ഫൈ​ന​ൽ റൗ​ണ്ട്  പോ​രാ​ട്ട​ത്തി​ൽ ഒ​രു മ​ത്സ​രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്  മൂ​ന്ന് ടീ​മു​ക​ൾ ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്. ശേ​ഷി​ക്കു​ന്ന ഒ​രു സ്ഥാ​ന​ത്തി​നാ​യി കൊ​ളം​ബി​യ, ഇ​ക്വ​ഡോ​ർ,  വെ​നി​സ്വേ​ല എ​ന്നി​വ​ർ ത​മ്മി​ൽ മ​ത്സ​രം മു​റു​കി.മേ​ഖ​ല​യി​ലെ വ​മ്പ​ന്മാ​രാ​യ അ​ർ​ജ​ൻ​റീ​ന​യും  ഉ​റു​ഗ്വാ​യും ആ​ദ്യ റൗ​ണ്ടി​ൽ​ത​ന്നെ  യോ​ഗ്യ​ത​യി​ല്ലാ​തെ പു​റ​ത്താ​യി​രു​ന്നു. 

ഫൈ​ന​ൽ റൗ​ണ്ടി​ൽ നാ​ലി​ൽ മൂ​ന്ന് ജ​യ​വും ഒ​രു  സ​മ​നി​ല​യു​മാ​യി ബ്ര​സീ​ൽ ഒ​ന്നും, മൂ​ന്ന് ജ​യ​വും ഒ​രു  തോ​ൽ​വി​യു​മാ​യി ചി​ലി ര​ണ്ടും, ര​ണ്ട് ജ​യ​വും ര​ണ്ട്  സ​മ​നി​ല​യു​മാ​യി പ​ര​ഗ്വേ മൂ​ന്നും സ് ​ഥാ​ന​ക്കാ​രാ​യാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. ഒ​രു  ജ​യ​മു​ള്ള കൊ​ളം​ബി​യ നാ​ല് പോ​യ​ൻ​റു​മാ​യി  നാ​ലാം സ്ഥാ​ന​ത്തു​ണ്ട്. ഇ​ക്വ​ഡോ​റി​നും  വെ​നി​സ്വേ​ല​ക്കും ഒാ​രോ പോ​യ​ൻ​റാ​ണു​ള്ള​ത്. 19ന്  ​ന​ട​ക്കു​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ  പ​ര​ഗ്വേ​ക്കെ​തി​രെ തോ​ൽ​ക്കാ​തി​രു​ന്നാ​ൽ  കൊ​ളം​ബി​യ അ​നാ​യാ​സം ക​ട​ക്കും. അ​തേ​സ​മ​യം,  തോ​ൽ​വി വ​ഴ​ങ്ങി​യാ​ൽ ഇ​ക്വ​ഡോ​ർ^​വെ​നി​സ്വേ​ല  മ​ത്സ​ര​ഫ​ല​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും കൊ​ളം​ബി​യ​യു​ടെ ഭാ​വി. ഒ​ക്ടോ​ബ​ർ ആ​റ് മു​ത​ൽ 28 വ​രെ​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ. കൊ​ച്ചി അ​ട​ക്കം ഇ​ന്ത്യ​യി​ലെ ആ​റ് ന​ഗ​ര​ങ്ങ​ളി​ലാ​ണ് ക​ളി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 fifa world cup
News Summary - u17 fifa world cup
Next Story