Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 15 യൂത്ത് ലീഗ്:...

അണ്ടർ 15 യൂത്ത് ലീഗ്: എം.എഫ്.എക്കും ഡോൺ ബോസ്കോക്കും ജയം

text_fields
bookmark_border
അണ്ടർ 15 യൂത്ത് ലീഗ്: എം.എഫ്.എക്കും ഡോൺ ബോസ്കോക്കും ജയം
cancel
കൊച്ചി: എ.ഐ.ഐ.എഫ് അണ്ടർ 15 യൂത്ത് ലീഗി​െൻറ ഗ്രൂപ് ഇ മത്സരത്തിൽ കോവളം എഫ്.സിയെ ഗോൾ മഴയിൽ മുക്കി എം.എസ്.പി ഫുട്ബാൾ അക്കാദമി. മറുപടിയില്ലാത്ത അഞ്ചുഗോളിനായിരുന്നു എം.എഫ്.എയുടെ ജയം. ഷഹാൻ സലീം രണ്ടും വിപിൻ മോഹൻ, പി. അഭിജിത്ത്‌, കെ.എച്ച്. ഹഫീം എന്നിവർ ഓരോ ഗോളും നേടി. മറ്റൊരു മത്സരത്തിൽ ഡോൺ ബോസ്കോ ഫുട്ബാൾ അക്കാദമി  ഒന്നിനെതിരെ രണ്ടുഗോളിന്​ പ്രൊഡിജി സ്പോർട്സിനെ പരാജയപ്പെടുത്തി. നാലാം മിനിറ്റിൽ പ്രൊഡിജിക്ക്​ ഹാഫിസ് റഹ്മാനാണ് ആദ്യം ഗോൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു ഡോൺ ബോസ്കോയുടെ ഗോളുകൾ. 61ാം മിനിറ്റിൽ പി. ഹിജാസും 79ാം മിനിറ്റിൽ മുഹമ്മദ് അയ്മെനും ഗോൾവല കുലുക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsU15 Youth League
News Summary - u15 youth league -Sports news
Next Story