Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 15 യൂത്ത് ലീഗ്:...

അണ്ടർ 15 യൂത്ത് ലീഗ്: ഡോൺ ബോസ്കോക്ക് ജയം 

text_fields
bookmark_border
അണ്ടർ 15 യൂത്ത് ലീഗ്: ഡോൺ ബോസ്കോക്ക് ജയം 
cancel
കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന എ.​ഐ.​ഐ.​എ​ഫ് അ​ണ്ട​ർ 15 യൂ​ത്ത് ലീ​ഗി​െൻറ ഗ്രൂ​പ്-​ഇ മ​ത്സ​ര​ത്തി​ൽ ആ​ദ്യ ക​ളി​യി​ൽ കോ​വ​ളം എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന്​ ഡോ​ൺ ബോ​സ്കോ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി പ​രാ​ജ​യ​പ്പെ​ടു​ത്തി.

ക​ളി തു​ട​ങ്ങി നാ​ലാം മി​നി​റ്റി​ൽ ടി.​എ​ച്ച്. ആ​കാ​ശാ​ണ് ഡോ​ൺ ബോ​സ്കോ​ക്കു​വേ​ണ്ടി ഗോ​ൾ വേ​ട്ട തു​ട​ങ്ങി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ മു​ഹ​മ്മ​ദ് ​െഎ​മ​ൻ, മു​ഹ​മ്മ​ദ് അ​സ്ഹ​ർ, ജേ​യ്ഡ​ൻ ജോ​ൺ​സ​ൺ എ​ന്നി​വ​രും ഗോ​ൾ​വ​ല കു​ലു​ക്കി. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന ക​ളി​യി​ൽ പ്രൊ​ഡി​ജി സ്പോ​ർ​ട്സും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സും ഓ​രോ ഗോ​ൾ നേ​ടി സ​മ​നി​ല പാ​ലി​ച്ചു. 40ാം മി​നി​റ്റി​ൽ അ​ലെ​ൻ വാ​ൾ​ട്ട​റാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി​യ​ത്. 52ാം മി​നി​റ്റി​ൽ പി. ​മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് പ്രൊ​ഡി​ജി​ക്കാ​യി സ​മ​നി​ല ഗോ​ൾ നേ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsU15 Youth League
News Summary - U15 Youth League -Sports news
Next Story