Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡബ്​ളടിച്ച് ഹാരി...

ഡബ്​ളടിച്ച് ഹാരി കെയ്​​ൻ; തുനീഷ്യക്കെതിരെ ഇംഗ്ലണ്ടിന്​ ജയം (2-1)

text_fields
bookmark_border
ഡബ്​ളടിച്ച് ഹാരി കെയ്​​ൻ; തുനീഷ്യക്കെതിരെ ഇംഗ്ലണ്ടിന്​ ജയം (2-1)
cancel

വോൾവോഗ്രാഡ്​: നായകനൊത്ത പ്രകടനവുമായി ഹാരികെയ്​ൻ കളംനിറഞ്ഞപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടി​​െൻറ താരപ്പടക്ക്​ വിജയത്തോടെ തുടക്കം. ഇരുതലമൂർച്ചയുടെ ഇംഗ്ലീഷ്​ ആക്രമണത്തെ പല്ലുംനഖവും ഉപയോഗിച്ച്​ നേരിട്ട തുനീഷ്യ അവസാന മിനിറ്റു വരെ പിടിച്ചു നിന്നെങ്കിലും ലോങ്​ വിസിലിന്​ തൊട്ടുമുമ്പ്​ അവർക്ക്​ പിഴച്ചു. 91ാം മിനിറ്റിൽ കോർണറിലൂടെയെത്തിയ പന്ത്​  ഹെഡർ ​ഗോളി​ലൂടെ തുനീഷ്യൻ വലയിലെത്തിച്ച്​ ഹാരികെയ്​ൻ ഇംഗ്ലണ്ടി​​െൻറ വിജയ നായകനായി. 

 

ഗോൾ നേടിയ ഫെർജാനി സാസിയുടെ ആഹ്ലാദം
 

കളിയുടെ 11ാം മിനിറ്റിൽ ആദ്യ ഗോളും ഹാരിയിലൂടെയാണ്​ പിറന്നത്​. ​ഇംഗ്ലീഷ്​ പ്രതിരോധ താരം ജോൺ ജോൺസ​​െൻറ ഹെഡർ തുനീഷ്യൻ ഗോളി ഹസൻ നന്നായി തടഞ്ഞി​െട്ടങ്കിലും വഴുതി മാറിയ പന്ത്​ ഹാരികെയ്​ൻ വലയിലേക്ക്​ അടിച്ചു കയറ്റുകയായിരുന്നു. എന്നാൽ, പോരാട്ടവീര്യം ചോരാതെ പൊരുതിയ ​തുനീഷ്യക്ക്​ 35ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനിലയെത്തി. ഇംഗ്ലീഷ്​ ഡിഫൻഡർ കെയ്​ൽ വാകറുടെ അനാവശ്യ ഫൗളാണ്​ പെനാൽറ്റിക്ക്​ വഴിവെച്ചത്​. ഫെർജാനി സാസി ഇത്​ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്​തു. രണ്ടാം പകുതിയിൽ സമനിലക്കായി പൊരുതിയ തുനീഷ്യയും ജയിക്കാൻ കളിച്ച ഇംഗ്ലണ്ടിനെയുമാണ്​ കളത്തിൽ കണ്ടത്​. ഒടുവിൽ അവരുടെ പരിചയസമ്പത്തും ഭാഗ്യവും വിജയം സമ്മാനിച്ചു. 

11ാം മിനിറ്റ്​ 
കളി ചൂടു പിടിക്കും മു​േമ്പ ഇംഗ്ലണ്ടിന്​ ലീഡ്​ സമ്മാനിച്ച്​ ആദ്യ ഗോൾ പിറന്നു. ആഷ്​ലി യങ്ങി​​െൻറ ക്രോസിൽ ഉയർന്നു ചാടിയ ജോൺ സ്​​റ്റോണി​​െൻറ മിന്നുന്ന ഹെഡ്​ഡർ തുനീഷ്യൻ ഗോളി മൗസ്​ ഹസൻ വിദഗ്​ധമായി തടഞ്ഞിട്ടു. പക്ഷേ, കൈപ്പിടിയിലൊതുങ്ങാതെ തെന്നിമാറിയ പന്ത്​ കാത്തിരുന്ന ഹാരികെയ്​ൻ വലയിലാക്കി. 11ാം മിനിറ്റിൽ തന്നെ നായകനിലൂടെ ഉജ്വല തുടക്കം.
 

35ാം മിനിറ്റ്​ 
തുണീഷ്യയുടെ മറുപടി. ആക്രമിച്ചു കളിച്ച ഇംഗ്ലണ്ടിന്​ എതിർ പ്ര​ത്യാക്രമണത്തെ നേരിടുന്നതിനിടെ ഒന്നു പിഴച്ചു. തുനീഷ്യൻ താരം ബെൻ യൂസുഫിനെ കെയ്​ൽവാകർ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി ​ഫെർജാനി സാസി ഇംഗ്ലീഷ്​ ഗോളി പി​ക്​ഫോർഡി​​െൻറ കൈകൾക്കിടയിലൂടെ വലയിലാക്കി.

91ാം മിനിറ്റ്​ 
വിജയ ഗോളിനായി കയ്​മെയ്​ മറന്നു കളിച്ച ഇംഗ്ലണ്ടിനെ ഹാരികെയ്​ വീണ്ടും രക്ഷിച്ചു. കോർണറിലൂടെയെത്തിയ ക്രോസ്​ ഹാരി മഗ്വെയർ ഹെഡ്​ചെയ്​ത്​ കെയ്​നിലേക്ക്​. തലഒന്നു ചെരിച്ചുപിടിച്ച്​ കെയ്​നി​​െൻറ ഹെഡ്​ഡർ. പന്തി​​െൻറ ഗതിമനസ്സിലാവാതെ വെപ്രാളപ്പെട്ട തുണീഷ്യൻ ഗോളിയെ കാഴ്​ചക്കാരനാക്കി ഇംഗ്ലണ്ടി​​​െൻറ വിജയ ഗോൾ. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - tunisia --england fifa worldcup 2018- Sports news
Next Story