ത്രിരാഷ്ട്ര ഫുട്ബാൾ: ഇന്ത്യ ഇന്ന് സെൻറ് കിറ്റ്സിനെതിരെ
text_fieldsമുംബൈ: ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെൻറിലെ അവസാന മത്സരത്തിൽ ഇന്ത്യ വ്യാഴാഴ്ച സെൻറ് കിറ്റ്സിനെ നേരിടും. ആദ്യ മത്സരത്തിൽ െമാറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തതിെൻറ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിന് ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ മക്കാവുവിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്കിത് പരിശീലന മത്സരം കൂടിയാണ്. റാങ്കിങ്ങിൽ 125ാമതാണ് സെൻറ് കിറ്റ്സിെൻറ സ്ഥാനം. കഴിഞ്ഞ മത്സരത്തിൽ 160ാം റാങ്കുകാരായ െമാറീഷ്യസിനെതിരെ 1-1ന് സമനില വഴങ്ങിയ സെൻറ് കിറ്റ്സിനേക്കാൾ സാധ്യത കൽപിക്കുന്നത് ഇന്ത്യക്കാണ്. നിലവിൽ മൂന്ന് പോയൻറുമായി പട്ടികയിൽ തലപ്പത്താണ് ഇന്ത്യയുടെ സ്ഥാനം.
സമനിലയോ ജയമോ നേടിയാൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. മുൻനിര താരം സുനിൽ ഛേത്രിക്കും ഗോളി ഗുർപ്രീത് സിങ് സന്ധുവിനും വിശ്രമംനൽകിയാണ് ഇന്ത്യ കളിക്കുന്നത്. മൊറീഷ്യസിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ച് ജയം പിടിച്ചെടുത്തത് ഇന്ത്യൻ ക്യാമ്പിന് ഉണർവേകിയിട്ടുണ്ട്. റോബിൻ സിങ്ങും ബൽവന്ദ് സിങ്ങുമാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. ഇൗ സീസണിലെ പത്താം ജയം തേടിയാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യൻ ടീമിെൻറ പ്രകടനത്തിൽ പുരോഗതിയുണ്ടെന്ന് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈൻറൻ പറഞ്ഞു. തുടക്കത്തിലെ മന്ദത മാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് ചിലസമയങ്ങളിൽ പ്രശ്നം സൃഷ്ടിക്കുന്നു. തുടക്കത്തിലേ ഗോൾ വഴങ്ങുന്നത് ഒഴിവാക്കാൻ കഴിയണം. െഎ.എസ്.എൽ ക്ലബുകൾ ഇൗ ടൂർണമെൻറിലെ താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
