യൂറോപ്പിൽ ട്രാൻസ്​ഫർ വിപണി ഉണരുന്നു; വലയെറിഞ്ഞ്​ വമ്പൻമാർ

08:03 AM
29/05/2020

ല​ണ്ട​ൻ: ക​ളി മു​ട​ക്കി കോ​വി​ഡ്​ വ്യാ​പ​നം കാ​യി​ക ലോ​ക​ത്ത്​ നി​രാ​ശ പ​ട​ർ​ത്തു​േ​മ്പാ​ഴും യൂ​റോ​പ്യ​ൻ ക്ല​ബു​ക​ൾ​ക്ക്​​ ചൂ​ടു​പ​ക​ർ​ന്ന്​ താ​ര​കൈ​മാ​റ്റ ച​ർ​ച്ച​ക​ൾ. സ​ട കൊ​ഴി​ഞ്ഞ പ​ഴ​യ സിം​ഹ​ങ്ങ​ളെ വി​ട്ടു​ന​ൽ​കി​യും ജ്വ​ലി​ക്കു​ന്ന കൗ​മാ​ര​ങ്ങ​ളെ​ പൊ​ന്നും​വി​ല​യ്​​ക്ക്​ സ്വ​ന്തം ജ​ഴ്​​സി​യി​ലെ​ത്തി​ച്ചും ടീ​മു​ക​ൾ ഓ​രോ വ​ർ​ഷ​വും ന​ട​ത്തു​ന്ന മി​നു​ങ്ങ​ലി​ന്​ വേ​ദി​യൊ​രു​ക്കു​ന്ന കൈ​മാ​റ്റ ജാ​ല​കം വീ​ണ്ടും തു​റ​ക്കാ​ൻ ഇ​നി ദി​ന​ങ്ങ​ൾ മാ​ത്രം ബാ​ക്കി. ​വ​സ്​​തു​ത​ക​ൾ​ക്കു മു​ന്നേ പ​റ​ന്ന്​ ഗോ​സി​പ്പു​ക​ൾ പേ​ജ്​ നി​റ​യു​േ​മ്പാ​ഴും അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ളു​മാ​യി വ​മ്പ​ൻ​മാ​ർ ന​ട​ത്തു​ന്ന വ​ലി​യ ചാ​ട്ട​ങ്ങ​ളാ​ണ്​ ഏ​തു സീ​സ​​െൻറ​യും ട്വി​സ്​​റ്റ​്. ഇ​ത്ത​വ​ണ​യും ക​ളം​മാ​റാ​നും പു​തി​യ ത​ട്ട​കം തേ​ടി​പ്പി​ടി​ക്കാ​നും താ​ര​നി​ര സ​ജീ​വം. ചി​ല സാ​ധ്യ​ത​ക​ൾ താ​ഴെ: 

അർതുറോ വി​ദാ​ൽ
 

വി​റ്റൊ​ഴി​ക്ക​ലി​ന്​ ബാ​ഴ്​​സ​ലോ​ണ
ഇ​ൻ​റ​ർ​മി​ലാ​ൻ താ​രം ലോ​റ്റാ​റോ മാ​ർ​ട്ടി​നെ​സി​ൽ ക​ണ്ണു​വെ​ക്കു​ന്ന ലാ ​ലി​ഗ അ​തി​കാ​യ​ർ പ​ക​ര​മാ​യി ആ​റു പേ​രെ വ​രെ വി​റ്റൊ​ഴി​ച്ചേ​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ര​ണ്ടാം സീ​സ​ൺ ക​ളി​ക്കു​ന്ന അ​ർ​തു​റോ വി​ദാ​ൽ, പോ​ർ​ചു​ഗീ​സ്​ താ​രം നെ​ൽ​സ​ൺ സെ​മെ​ഡോ, ജൂ​നി​യ​ർ ഫി​ർ​പോ, റ​ഫീ​ഞ്ഞ, ഴാങ്​ ​െക്ലയർ ടൊബീഡോ,  മൂസ വെയ്​ഗ്​ തു​ട​ങ്ങിയവരുടെ പേ​രു​ക​ൾ ഈ ​പ​ട്ടി​ക​യി​ലു​ണ്ട്. ബ​യേ​ണി​ന്​ വാ​യ്​​പ ന​ൽ​കി​യ ഫി​ലി​പ്​ കു​ടീ​ന്യോ​യും ടീം ​വി​​ടും. ചെ​ൽ​സി, ന്യൂ​കാ​സി​ൽ, ആ​ഴ്​​സ​ണ​ൽ തു​ട​ങ്ങി​യ പ്രീ​മി​യ​ർ ലീ​ഗ്​ വ​മ്പ​ൻ​മാ​ർ കു​ടീ​ന്യോ​ക്കു പി​ന്നാ​ലെ​യു​ണ്ട്. ഉ​സ്​​മാ​ൻ ഡെം​ബ​ലെ​യെ വി​​റ്റ​ഴി​ക്കാ​നോ വാ​യ്​​പ​ക്കു ന​ൽ​കാ​നോ ടീം ​ആ​ലോ​ചി​ക്കു​ന്ന​ത്​ മ​റ്റൊ​രു കാ​ര്യം. 
 

പോൾ പോഗ്​ബ
 

റ​യ​ലി​ന്​ പോ​ഗ്​​ബ​യെ വേ​ണം
റെ​ക്കോ​ഡ്​ തു​ക മു​ട​ക്കി ടീ​മി​ലെ​ത്തി​ച്ച്​ പ്ര​തീ​ക്ഷ കാ​ത്ത പ്ര​ക​ട​നം ഇ​നി​യും വ​ന്നി​ട്ടി​ല്ലാ​ത്ത പോ​ൾ പോ​ഗ്​​ബ​യെ​ന്ന സൂ​പ്പ​ർ താ​ര​ത്തെ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ കൈ​മാ​റു​മോ​യെ​ന്ന്​ ഉ​റ​പ്പൊ​ന്നു​മി​ല്ലെ​ങ്കി​ലും എ​ങ്ങ​നെ​യെ​ങ്കി​ലും വ​ല​വീ​ശി​പ്പി​ടി​ക്കാ​ൻ റ​യ​ൽ മ​ഡ്രി​ഡ്​ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ‘ബാ​ർ​ട്ട​ർ’ സം​വി​ധാ​ന​മാ​ണ്​ അ​വ​ർ​ക്കു മു​ന്നി​ലെ പോം​വ​ഴി. ജെ​യിം​സ്​ റോ​ഡ്രി​ഗ​സ്, ലു​കാ​സ്​ വ​ാസ്​ക്വെസ്, ബ്രാ​ഹിം ഡ​യ​സ്​ തു​ട​ങ്ങി മാ​ർ​ട്ടി​ൻ ഒ​ഡീ​ഗാ​ർ​ഡി​െ​ന വ​രെ പ​ക​രം ന​ൽ​കാ​ൻ സി​ദാ​ൻ ഒ​രു​ക്കം. ഇ​ത്ര​യും പേ​രെ ക​ണ്ട്​ യു​നൈ​റ്റ​ഡ്​ കോ​ച്ച്​ സോ​ൾ​ഷെ​യ​റു​ടെ ക​ണ്ണ്​ മ​ഞ്ഞ​ളി​ക്കു​മോ ആ​വോ? 

ടി​മോ വേ​ർ​ണ​ർ
 

കോ​വി​ഡെ​ടു​ത്ത ലി​വ​ർ​പൂ​ൾ സ്വ​പ്​​ന​ങ്ങ​ൾ
ജ​ർ​മ​ൻ ലീ​ഗി​ൽ സ്വ​പ്​​ന​ക്കു​തി​പ്പു​മാ​യി ലോ​ക​ത്തെ ഞെ​ട്ടി​ച്ച ടി​മോ വേ​ർ​ണ​ർ അ​ടു​ത്ത സീ​സ​ണി​ൽ ഇം​ഗ്ലീ​ഷ്​ ടീ​മാ​യ ലി​വ​ർ​പൂ​ൾ ജ​ഴ്​​സി​യി​ൽ പ്ര​തീ​ക്ഷി​ച്ച​വ​രേ​റെ. പ​ക്ഷേ, കോ​വി​ഡി​ൽ സ്വ​പ്​​ന​ങ്ങ​ൾ വീ​ണു​ട​ഞ്ഞ​പ്പോ​ൾ പ​ണം മു​ട​ക്കാ​നി​ല്ലാ​ത്ത ടീം ​ത​ൽ​ക്കാ​ലം വേ​ർ​ണ​റെ വേ​ണ്ടെ​ന്നു​വെ​ച്ചെ​ന്നാ​ണ്​ സം​സാ​രം. ഡി​വോ​ക്​ ഒ​റി​ജി, ആ​ദം ല​ല്ലാ​ന, ഷെ​ർ​ദാ​ൻ ഷാ​കി​രി, ത​കു​മി മി​നാ​മി​നോ തു​ട​ങ്ങി സാ​ദി​യോ മാ​നെ വ​രെ ഗോ​സി​പ്പു​ക​ളി​ൽ നി​റ​യു​ന്ന​ത്​ കോ​ച്ച്​ ​േക്ലാ​പി​നു മാ​ത്ര​മ​ല്ല, ആ​രാ​ധ​ക​ർ​ക്കും ആ​ധി​യേ​റ്റു​ന്നു​ണ്ട്. 
 

ജെ​യ്​​ഡ​ൻ സാ​ഞ്ചോ​
 

സാ​​ഞ്ചോ​യെ പി​ടി​ക്കാ​ൻ യു​നൈ​റ്റ​ഡ്​
ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​​െൻറ ക​രു​ത്തു​റ്റ കാ​ലു​ക​ളാ​യ ജെ​യ്​​ഡ​ൻ സാ​ഞ്ചോ​യെ റാ​ഞ്ചാ​ൻ ഇം​ഗ്ലീ​ഷ്​ ക്ല​ബു​ക​ൾ കൂ​ട്ട​മാ​യി ബു​ണ്ട​സ്​ ലി​ഗ മൈ​താ​ന​ത്ത്​ പ​റ​ന്നു​തു​ട​ങ്ങി​യി​ട്ട്​ നാ​ളു​ക​ളേ​റെ​യാ​യി. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ലേ​ക്കാ​ണ്​ താ​ര​മെ​ന്നാ​ണ്​ ഒ​ടു​വി​ലെ സം​സാ​രം. പോ​ഗ്​​ബ പോ​യാ​ലും ഇ​ല്ലെ​ങ്കി​ലും സാ​ഞ്ചോ യു​നൈ​റ്റ​ഡ്​ നി​ര​യി​ൽ പ​ന്തു​ത​ട്ടി​യേ​ക്കും.

Loading...
COMMENTS