Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘ഹൈ​ടെ​ക്​’...

‘ഹൈ​ടെ​ക്​’ മ​ത്സ​ര​ത്തി​ൽ ഗ​ണ്ണേ​ഴ്​​സിന് ടോ​ട്ട​ൻ​ഹാ​മി​നോ​ട് തോൽവി

text_fields
bookmark_border
‘ഹൈ​ടെ​ക്​’ മ​ത്സ​ര​ത്തി​ൽ ഗ​ണ്ണേ​ഴ്​​സിന് ടോ​ട്ട​ൻ​ഹാ​മി​നോ​ട് തോൽവി
cancel
camera_alt?????????????????????????? ????? ??????? ????? ???????? ????????? ????? ?????????????????? ????????? ??????????????
ല​ണ്ട​ൻ: ആ​ഴ്​​സ​ൻ വെ​ങ്ങ​റു​ടെ വീ​ര​വാ​ദ​ങ്ങ​ൾ വെം​ബ്ലി സ്​​റ്റേ​ഡി​യ​ത്തി​ൽ വി​ല​പ്പോ​യി​ല്ല. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ ‘ഹൈ​ടെ​ക്​’ മ​ത്സ​ര​ത്തി​ൽ ഗ​ണ്ണേ​ഴ്​​സ്​ പ​ട ടോ​ട്ട​ൻ​ഹാ​മി​നോ​ട്​ ​ഒ​രു ഗോ​ളി​ന്​ തോ​റ്റു. ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യം ഹാ​രി​കെ​യ്​​ൻ നേ​ടി​യ ഗോ​ളി​ലാ​ണ്​ ആ​ഴ്​​സ​ന​ൽ തോ​ൽ​ക്കു​ന്ന​ത്. ഇ​തോ​ടെ, ന​വം​ബ​റി​ൽ എ​മി​റേ​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​ഴ്​​സ​ന​ൽ ​തോ​ൽ​പി​ച്ച​തി​ന് (2-0) ടോ​ട്ട​ൻ​ഹാം സ്വ​ന്തം ത​ട്ട​ക​ത്തി​ൽ പ​ക​വീ​ട്ടി.

ജ​യ​ത്തോ​​ടെ 52 പോ​യ​ൻ​റു​മാ​യി ​മൊ​റീ​ഷ്യോ പൊ​ച്ച​ട്ടീ​ന്യോ​യു​ടെ സം​ഘം 52 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി.  ഞാ​യ​റാ​ഴ്​​ച ക​ള​ത്തി​ലി​റ​ങ്ങു​ന്ന ലി​വ​ർ​പൂ​ൾ തോ​റ്റാ​ൽ ടോ​ട്ട​ൻ​ഹാ​മി​ന്​ മൂ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്താം. സീ​സ​ണി​ൽ ആ​ഴ്​​സ​ന​ലി​​െൻറ എ​ട്ടാം തോ​ൽ​വി​യാ​ണി​ത്. 

ജ​നു​വ​രി ട്രാ​ൻ​സ്​​ഫ​ർ വി​ൻ​ഡോ​യി​ൽ എ​ത്തി​യ ഒ​ബൂ​മ​യാ​ങ്ങി​ലൂ​ടെ എ​തി​രാ​ളി​ക​ളെ മ​റി​ച്ചി​ടാ​മെ​ന്ന ഗ​ണ്ണേ​ഴ്​​സ്​ കോ​ച്ച്​ ആ​ഴ്​​സ​ൻ വെ​ങ്ങ​റു​ടെ ത​ന്ത്ര​ങ്ങ​ളൊ​ന്നും ക​ള​ത്തി​ൽ വി​ല​പ്പോ​യി​ല്ല. ഒ​ബൂ​മ​യാ​ങ്ങി​നെ​യും മി​ഖി​ത്ര്യാ​നെ​യും സു​ന്ദ​ര​മാ​യി പൂ​ട്ടി​യ ടോ​ട്ട​ൻ​ഹാം, ക​ളി​യി​ൽ അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ടാ​ക്കി. ഏ​തു​നി​മി​ഷ​വും ഗോ​ൾ വ​ഴ​ങ്ങു​മെ​ന്നു​ തോ​ന്നി​ച്ച്​ ഗ​ണ്ണേ​ഴ്​​സി​​െൻറ പ്ര​തി​രോ​ധം ആ​ടി​യു​ല​ഞ്ഞു. ഒ​ടു​വി​ൽ, 49ാം മി​നി​റ്റി​ൽ ടോ​ട്ട​ൻ​ഹാം അ​ർ​ഹി​​ച്ച ഗോ​ൾ നേ​ടി.

ബെ​ൻ​ഡ​വി​സ്​ നീ​ട്ടി​ന​ൽ​കി​യ ക്രോ​സി​ന്​ ത​ല​വെ​ച്ച്​ ഹാ​രി​കെ​യ്​​നാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. ബു​ള്ള​റ്റ്​ ഹെ​ഡ​റി​നു മു​ന്നി​ൽ പീ​റ്റ​ർ ചെ​ക്കി​ന്​ ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ഇൗ ​ഏ​ക​ഗോ​ളി​ൽ ടോ​ട്ട​ൻ​ഹാം വി​ജ​യി​ക്കു​ക​യും ചെ​യ്​​തു. കെ​യ്​​നി​​െൻറ സീ​സ​ണി​ലെ 23ാം ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ഗോ​ളാ​ണി​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballArsenal FCmalayalam newssports newsTottenham Hotspur F.C
News Summary - tottenham vs arsenal -Sports news
Next Story