ഹാരി കെയ്നിന് റെക്കോഡ്; ടോട്ടൻഹാമിന് ജയം
text_fieldsലണ്ടൻ: വെയ്ൻ റൂണിയുടെ എവർട്ടനെ േട്ടാട്ടൻഹാം 4-0ന് തകർത്തുവിട്ടപ്പോൾ, രണ്ടു ഗോളുകളുമായി തിളങ്ങിയ ഹാരികെയ്നിന് മറ്റൊരു റെക്കോഡുകൂടി. േടാട്ടൻഹാമിെൻറ എക്കാലത്തെയും ടോപ്സ്കോററെന്ന പദവിയാണ് ഇംഗ്ലണ്ടിലെ ഗോളടിവീരൻ സ്വന്തം പേരിലാക്കിയത്.
നിലവിൽ െഎ.എസ്.എല്ലിൽ എ.ടി.കെയുടെ കോച്ചായ ടെഡി ഷെറിങ്ഹാമിെൻറ (97 ഗോൾ) പേരിലുണ്ടായിരുന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. മത്സരത്തിൽ ഹോങ്-മിൻ സൺ എവർട്ടനെതിരെ അക്കൗണ്ട്്് തുറന്നു. 47, 59ാം മിനിറ്റിലാണ് കെയ്നിെൻറ ഗോളുകൾ. ക്രിസ്റ്റ്യൻ എറിക്സൺ (81) അവസാന ഗോൾ നേടി. അതേസമയം, ബേൺമൗത്തിനെതിരെ ആഴ്സണൽ 2-1ന് തോറ്റു. പിന്നിൽ നിന്നശേഷമായിരുന്നു ബേൺമൗത്തിെൻറ വിജയക്കുതിപ്പ്.