ചെൽസിയെ തകർത്ത് ടോട്ടൻഹാം
text_fieldsലണ്ടൻ: ചെൽസിക്ക് സീസണിൽ ആദ്യ തോൽവി. പ്രീമിയർ ലീഗിലെ വമ്പൻ പോരിൽ ടോട്ടൻഹാം സ്വന്തം തട്ടകത്തിൽ ചെൽസിയെ 3-1ന് തകർത്തു. ഡിലെ അലി (8), ഹാരി കെയ്ൻ (16), ഹോങ് മിൻ സൺ (54) എന്നിവരുടെ ഗോളിലാണ് മൗറീസിയോ സരിയുടെ നീലപ്പട തകർന്നത്. പകരക്കാരനായെത്തിയ ഒളിവർ ജിറൂഡാണ് (85) ചെൽസിയുടെ ആശ്വാസ ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സൺ നേടിയ സോളോ ഗോളാണ് മത്സരത്തിൽ ശ്രദ്ധേയം. കേളികേട്ട ചെൽസി പ്രതിരോധ നിരയെ വലതുവിങ്ങിലൂടെ ഒാടിത്തോൽപിച്ചാണ് സണ്ണിെൻറ ഗോൾ. താരത്തിനു മുന്നിൽ ചെൽസിയുടെ ജോർജിനിയോ, ഡേവിഡ് ലൂയിസ്, മാർകോ അലെൻസോ എന്നിവരെല്ലാം കീഴടങ്ങി. ടോട്ടൻഹാം ജഴ്സിയിൽ സണ്ണിെൻറ 50ാം ഗോളാണിത്. ഇതോടെ ചെൽസിയെ (28 പോയൻറ്) മറികടന്ന് ടോട്ടൻഹാം (30) മൂന്നാം സ്ഥാനത്തെത്തി.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും വിജയക്കുതിപ്പ് തുടർന്നപ്പോൾ, യുനൈറ്റഡിന് വീണ്ടും സമനിലക്കുരുക്ക്. ക്രിസ്റ്റൽ പാലസാണ് യുനൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. വെസ്റ്റ്ഹാമിനെ സിറ്റി 4-0ത്തിന് തളച്ച മത്സരത്തിൽ ഡേവിഡ് സിൽവ (11), റഹീം സ്റ്റെർലിങ് (19), ലെറോയ് സാനെ (34, 93) എന്നിവർ ഗോൾ നേടി. വാറ്റ്ഫോഡിനെ 3-0ത്തിന് ലിവർപൂൾ തോൽപിച്ച മത്സരത്തിൽ മുഹമ്മദ് സലാഹ് (67), ട്രൻഡ് അലക്സാണ്ടർ (76), റോബർേട്ടാ ഫിർമീന്യോ (89) എന്നിവർ ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
