ടോട്ടൻഹാമിന് കിരീടം
text_fieldsമ്യൂണിക്: ഫുൾടൈമും പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻഡെത്തിലേക്ക് നീങ്ങിയ ത്രില്ലർ പോരാട്ടത്തിനൊടുവിൽ പ്രീസീസൺ കിരീടമായ ഒാഡി കപ്പ് ടോട്ടൻഹാമിന് സ്വന്തം.
അലയൻസ് അറീനയിൽ നടന്ന ഫൈനലിൽ ആതിഥേയരായ ബയേൺ മ്യൂണികിനെയാണ് ടോട്ടൻഹാം വീഴ്ത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞതോടെ വിധിനിർണയം ഷൂട്ടൗട്ടിലെത്തി. അവിടെ ഒാരോ കിക്കുകൾ പാഴാക്കിയപ്പോൾ സ്കോർ 4-4. തുടർന്ന് സഡൻ ഡെത്തിെൻറ ഭാഗ്യപരീക്ഷണമായി. ആദ്യ കിക്ക് ഒപ്പത്തിനൊപ്പം (5-5), അടുത്ത ശ്രമത്തിൽ ടോട്ടൻഹാമിെൻറ ജഫറ്റ് ടൻഗാന സ്കോർ ചെയ്തപ്പോൾ, ബയേണിെൻറ ജെറോം ബോെട്ടങ്ങിെൻറ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.6-5ന് പ്രീ സീസൺ കിരീടം ടോട്ടൻഹാമിന്.
തുർക്കി ക്ലബായ ഫെനാർബാഷയെ 5-3ന് തോൽപിച്ച് റയൽ മഡ്രിഡ് മൂന്നാം സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
