അടിമുടി മാറി ഇതാൻ
text_fieldsകളിയെക്കാൾ മുടികൊണ്ട് ശ്രദ്ധേയനായ താരമാണ് ചെൽസിയിൽനിന്ന് ജർമൻ ക്ലബ് ലീപ്സിഷിൽ വായ്പാടിസ്ഥാനത്തിലെത്തിയ ഇതാൻ അംപാഡു. ജൂലൈയിൽ ജർമനിയിലെത്തിയ ഇതാൻ കഴിഞ്ഞ ദിവസം ലണ്ടനിൽ തിരിച്ചെത്തി. 19കാരെൻറ ജീവിത്തിലെ ആദ്യ മുടിമുറിക്കലിനു വേണ്ടിയായിരുന്നു ആ യാത്ര. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി ഓമനിച്ച് വളർത്തിയ ജടപിടിച്ച് നീണ്ടുനിന്ന മുടിയാണ് മുറിച്ചുമാറ്റി പുതിയ രൂപത്തിലാക്കിയത്.
ലണ്ടനിലെ സെലിബ്രിറ്റി ബാർബർ ഷെൽഡൺ എഡ്വേഡിന് മുന്നിലിരുന്ന് മുടി മുറിച്ചുമാറ്റുന്ന വിഡിയോ ഇതാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാെൻറ മുടിമുറിയും പുതിയ ലുക്കും നെറ്റിസൺസ് ആഘോഷമാക്കുകയും ചെയ്തു. ഇംഗ്ലീഷ് ഫുട്ബാളിലെ ഒരുപിടി സൂപ്പർ താരങ്ങളുടെ സ്വന്തം മുടിവെട്ടുകാരനാണ് ഷെൽഡൺ.