Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടോം ജോസ് കെ.എഫ്​.എ...

ടോം ജോസ് കെ.എഫ്​.എ പ്രസിഡൻറ്

text_fields
bookmark_border
Tom-jose
cancel
camera_alt??? ????

കൊ​ച്ചി: നീ​ണ്ട​ ഇ​ട​വേ​ള​ക്കു​ശേ​ഷം കേ​ര​ള ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​നി​ലേ​ക്ക് (കെ.എഫ്​.എ) ന​ട​ന്ന തെ​ര​ ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടോം ​ജോ​സ് കു​ന്നേ​ല്‍ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് നോ​ര്‍ത്ത് എം.​എ​ല്‍.​എ എ. ​പ്ര​ദീ​പ്കു​മാ​റി​നെ തോ​ൽ​പി​ച്ചാ​ണ് 2 9 വോ​ട്ടു​ക​ൾ നേ​ടി​യ ടോം ​ജോ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​ണ്ടു​പ​തി​റ്റാ​ണ്ടി​ന് ശേ​ഷ​മാ​ണ് കെ.​എ​ഫ്.​എ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട പ്ര​ദീ​പ്കു​മാ​റി​നെ വി​ജ​യി​പ്പി​ക്കാ​ന്‍ സി.​പി.​എം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 11 വോ​​ട്ടേ നേ​ടാ​നാ​യു​ള്ളൂ.

ആ​റ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ര​ണ്ട് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഏ​ഴു​പേ​രാ​ണ് മ​ത്സ​രി​ച്ച​ത്. കെ.​പി. സ​ണ്ണി, കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (കൊ​ല്ലം), ര​ഞ്ജി കെ. ​ജേ​ക്ക​ബ് (പ​ത്ത​നം​തി​ട്ട), എ.​വി. മോ​ഹ​ന​ന്‍ (ക​ണ്ണൂ​ര്‍), അ​ബ്​​ദു​ല്‍ക​രീം (മ​ല​പ്പു​റം), പി. ​പൗ​ലോ​സ് (എ​റ​ണാ​കു​ളം) എ​ന്നി​വ​ര്‍ വി​ജ​യി​ച്ചു.

ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യി മു​ഹ​മ്മ​ദ് റ​ഫീ​ഖ് ടി.​കെ.​എം (കാ​സ​ർ​കോ​ട്), അ​ച്ചു എ​സ്. (കോ​ട്ട​യം) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച എം.​വി. വി​ജ​യ​കു​മാ​റും (ആ​ല​പ്പു​ഴ), ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച ഗീ​വ​ര്‍ഗീ​സും (തി​രു​വ​ന​ന്ത​പു​രം) തോ​റ്റു. പാ​ല​ക്കാ​ട് നി​ന്നു​ള്ള എം. ശി​വ​കു​മാ​റി​നെ വോ​ട്ടെ​ടു​പ്പി​ല്ലാ​തെ​യാ​ണ് ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​ന്‍ ക​മ്മി​റ്റി​യി​ല്‍ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി​രു​ന്നു ടോം ​ജോ​സും പ്ര​ദീ​പ്കു​മാ​റും. ഇ​ടു​ക്കി ജി​ല്ല ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​​ൻ പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്​ ടോം ​ജോ​സ്. പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ര​ണ്ട് ദ​ശാ​ബ്​​ദ​ം കെ.​എ​ഫ്.​എ​യെ ന​യി​ച്ച കെ.​എം.​ഐ. മേ​ത്ത​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​ത്തെ ഓ​ണ​റ​റി പ്ര​സി​ഡ​ൻ​റാ​യി പു​തി​യ ഭ​ര​ണ​സ​മി​തി നോ​മി​നേ​റ്റ് ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​വി​ലെ സെ​ക്ര​ട്ട​റി അ​നി​ല്‍കു​മാ​ര്‍ത​ന്നെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KFAtom josemalayalam newssports newsKFA President
News Summary - Tom jose KFA President -sports news
Next Story