പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടൻ ഡെർബി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ടോട്ടൻഹാം-ആഴ്സനൽ പോരാട്ടം. പോയൻറ് പട്ടികയിൽ ലിവർപൂളിനും (69) മാഞ്ചസ്റ്റർ സിറ്റിക്കും (68) പിറകിൽ മൂന്നാമതുള്ള ടോട്ടൻഹാമും (60) നാലാമതുള്ള ആഴ്സനലും (56) തമ്മിൽ ടോട്ടൻഹാമിെൻറ താൽക്കാലിക ഹോംഗ്രൗണ്ടായ വെംബ്ലിയിലാണ് കൊമ്പുകോർക്കുക.
ശനിയാഴ്ചത്തെ മറ്റു കളികളിൽ മാഞ്ചസ്റ്റർ സിറ്റി ബോൺമൗത്തിനെയും മാഞ്ചസ്റ്റർ യുനൈറ്റഡ് സതാംപ്ടണിനെയും ബേൺലി ക്രിസ്റ്റൽ പാലസിനെയും ബ്രൈറ്റൺ ഹഡേഴ്സ്ഫീൽഡിനെയും വോൾവ്സ് കാർഡിഫ് സിറ്റിയെയും വെസ്റ്റ്ഹാം ന്യൂകാസിലിനെയും നേരിടും.
ലിവർപൂളിനും ചെൽസിക്കും ഞായറാഴ്ചയാണ് കളി. അന്ന് ലിവർപൂൾ എവർട്ടണിനെയും ചെൽസി ഫുൾഹാമിനെയും ലെസ്റ്റർ സിറ്റി വാറ്റ്ഫോർഡിനെയും എതിരിടും.
