ടി​രി ബ്ലാ​സ്​​റ്റേ​ഴ്​​സി​ലേ​ക്ക്​

22:32 PM
21/02/2020

മും​ബൈ: ജാം​ഷ​ഡ്​​പൂ​രി​​െൻറ പ്ര​തി​രോ​ധ മ​തി​ൽ ജോ​സ്​ ലൂ​യി​സ്​ എ​സ്​​പി​നോ​സ എ​ന്ന ‘ടി​രി’ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ലേ​ക്ക്. അ​ടു​ത്ത സീ​സ​ൺ ഐ.​എ​സ്.​എ​ല്ലി​ൽ മ​ഞ്ഞ​പ്പ​ട​യു​െ​ട പ്ര​തി​രോ​ധ​നി​ര​യെ ന​യി​ക്കാ​നാ​ണ്​ ക​രാ​ർ.

സ്​​പാ​നി​ഷ്​ താ​ര​വും അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ബി ​ടീം താ​ര​വു​മാ​യി​രു​ന്ന ടി​രി 2015ലാ​ണ്​ ഐ.​എ​സ്.​എ​ല്ലി​ലെ​ത്തു​ന്ന​ത്. ​എ.​ടി.​കെ​ക്കൊ​പ്പ​മാ​യി​രു​ന്നു ആ​ദ്യ ര​ണ്ടു സീ​സ​ൺ. പി​ന്നീ​ട്, 2017ൽ ​ജാം​ഷ​ഡ്​​പൂ​രി​ലെ​ത്തി​യ താ​രം മൂ​ന്ന്​ സീ​സ​ണി​ലാ​യി ഉ​രു​ക്കു​പ​ട​യു​ടെ പ്ര​തി​രോ​ധ​ത്തി​ലെ വ​ന്മ​തി​ലാ​യി​രു​ന്നു. 46 മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന്​ ഗോ​ള​ടി​ക്കു​ക​യും ചെ​യ്​​തു. 

ഈ ​സീ​സ​ണി​ൽ താ​ര​ങ്ങ​ളു​ടെ പ​രി​ക്ക്​ കാ​ര​ണം വ​ല​ഞ്ഞ ബ്ലാ​സ്​​റ്റേ​ഴ്​​സ് 2020-21ലേ​ക്ക്​ നേ​ത്തേ​യു​ള്ള ഒ​രു​ക്കം പ്ര​ഖ്യാ​പി​ച്ചാ​ണ്​ നി​ർ​ണാ​യ​ക ക​രാ​ർ. സ​ന്ദേ​ശ്​ ജി​ങ്കാ​നും പ​ക​ര​മെ​ത്തി​യ ​ജെ​യ്​​റോ റോ​ഡ്രി​ഗ​സും ജി​യാ​നി സ്വ​യ്​​വ​ർ​ലൂ​ണു​മെ​ല്ലാം പ​രി​ക്കി​​െൻറ പി​ടി​യി​ലാ​യ​ത്​ ടീ​മി​ന്​ തി​രി​ച്ച​ടി​യാ​യി​രു​ന്നു.

Loading...
COMMENTS