Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒൻറി ഇനി മോണകോയുടെ പരിശീലകൻ
text_fieldsbookmark_border
പാരിസ്: ബെൽജിയം സഹപരിശീലകനായിരുന്ന തിയറി ഒൻറി ഇനി ലീഗ് വൺ മുൻ ചാമ്പ്യന്മാരായ മോണകോയെ കളിപഠിപ്പിക്കുന്നു. സീസണിൽ ദാരുണപ്രകടനവുമായി നീങ്ങുന്ന മോണകോയുടെ കോച്ചായി മുൻ ഫ്രഞ്ച് താരത്തെ നിയമിച്ചതായി ക്ലബ് ഒൗദ്യോഗികമായി അറിയിച്ചു. ഒൻറി കളിച്ചുവളർന്ന ക്ലബുകൂടിയാണ് മോണകോ. പുതിയ സീസണിൽ ഒമ്പതു മത്സരത്തിൽ അഞ്ചും തോറ്റ് 18ാം സ്ഥാനത്തേക്ക് നിലംപതിച്ചതോടെ, ടീം മാനേജ്മെൻറ് കോച്ച് ലിനാർഡോ ജാർഡിമിനെ പുറത്താക്കിയിരുന്നു. ഇതോടെയാണ് ഒൻറിക്ക് വിളിവരുന്നത്. കരിയറിെൻറ ആരംഭത്തിൽ 1994-99 സീസണിലാണ് മോണകോക്കായി ഒൻറി കളിച്ചത്. ലോകകപ്പിനു മുന്നോടിയായി 2016 ആഗസ്റ്റിലാണ് ഒൻറി ബെൽജിയം സഹപരിശീലകനായി നിയമിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
