ധ​ന​രാ​ജി​നു​വേ​ണ്ടി അ​വ​ർ വീ​ണ്ടും ബൂ​ട്ട​ണി​യു​ന്നു

  • മ​ത്സ​രം ഫെ​ബ്രു​വ​രി 19ന്​ ​മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ്​ ക്ല​ബ്​ മൈ​താ​ന​ത്ത്​ നടക്കും

22:48 PM
13/02/2020
Footballer Dhanaraj

ന്യൂ​ഡ​ൽ​ഹി: ക​ളി​ക്ക​ള​ത്തി​ൽ അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ഫു​ട്​​ബാ​ൾ താ​രം ആ​ർ. ധ​ന​രാ​ജി​നു​വേ​ണ്ടി പ​ന്തു​ത​ട്ടാ​നൊ​രു​ങ്ങു​ക​യാ​ണ്​ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​ലെ പ​ഴ​യ പ​ട​ക്കു​തി​ര​ക​ൾ. പ്ലെ​യേ​ഴ്​​സ്​ ഫോ​റം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​നും ഇ​ൻ​കം ടാ​ക്​​സ്​ റി​ക്രി​യേ​ഷ​ൻ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന മ​ത്സ​രം ഫെ​ബ്രു​വ​രി 19ന്​ ​മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ്​ ക്ല​ബ്​ മൈ​താ​ന​ത്താ​ണ്​ ന​ട​ക്കു​ക. 

മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ അ​ർ​ണ​ബ്​ മൊ​ൻ​ഡാ​ൽ, മെ​ഹ്​​താ​ബ്​ ഹു​സൈ​ൻ, സെ​യ്​​ദ്​ റ​ഹീം ന​ബി, ഡെ​ൻ​സ​ൺ ദേ​വ​ദാ​സ്​ എ​ന്നീ താ​ര​ങ്ങ​ൾ​ വം​ഗ​നാ​ട്ടി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി  പേ​രെ​ടു​ത്ത ധ​ന​രാ​ജി​നാ​യി ബൂ​ട്ട​ണി​യും. മ​ത്സ​ര​ത്തി​ലെ മു​ഴ​ു​വ​ൻ വ​രു​മാ​ന​വും ധ​ന​രാ​ജി​​െൻറ കു​ടും​ബ​ത്തി​ന്​ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ഐ.​എ​ഫ്.​എ പ്ര​സി​ഡ​ൻ​റ്​ ജ​യ്​​ദീ​പ്​ മു​ഖ​ർ​ജി പ​റ​ഞ്ഞു.

കൊ​ൽ​ക്ക​ത്ത​ൻ ക്ല​ബു​ക​ളാ​യ മോ​ഹ​ൻ ബ​ഗാ​ൻ, ഈ​സ്​​റ്റ്​ ബം​ഗാ​ൾ, മു​ഹ​മ്മ​ദ​ൻ​സ്​ സ്​​പോ​ർ​ട്ടി​ങ്​ എ​ന്നീ ക്ല​ബു​ക​ൾ​ക്കാ​യി ക​ളി​ച്ച ധ​ന​രാ​ജ്​ ബം​ഗാ​ൾ ജ​ഴ്​​സി​യി​ലും സ​ന്തോ​ഷ് ​ട്രോ​ഫി ക​ളി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 29ന്​ ​മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​െ​മ​ൻ​റി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ ധ​ന​രാ​ജ്​ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ച​ത്.

ജ​നു​വ​രി 26ന്​ ​ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ​തി​രാ​യ ഐ ​ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച ടി​ക്ക​റ്റ്​ വ​രു​മാ​ന​മാ​യ 5.6 ല​ക്ഷം രൂ​പ ​േഗാ​കു​ലം കേ​ര​ള എ​ഫ്.​സി ധ​ന​രാ​ജി​​െൻറ കു​ടും​ബ​ത്തി​ന്​ ന​ൽ​കി​യി​രു​ന്നു. 

Loading...
COMMENTS