Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹാ​ല​ൻ​ഡ്​ എ​ന്ന...

ഹാ​ല​ൻ​ഡ്​ എ​ന്ന അ​ത്ഭു​തം

text_fields
bookmark_border
harland
cancel

ഡോ​ർ​ട്​​മു​ണ്ട്​: ഫു​ട്​​ബാ​ൾ ലോ​ക​ത്തെ അ​തി​ശ​യ​കൗ​മാ​രം എ​ർ​ലി​ങ്​ ഹാ​ല​ൻ​ഡി​നു​ മു​ന്നി​ൽ കീ​ഴ​ട​ങ ്ങി പാ​രി​സ്​ സ​െൻറ്​ ജ​ർ​മ​ൻ. പ്രീ​മി​യ​ർ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ നെ​യ്​​മ​റും കെ​യ്​​ലി​യ​ൻ എം​ബാ​പ് പെ​​യും എ​യ്​​ഞ്ച​ൽ ഡി ​മ​രി​യ​യും അ​ട​ങ്ങി​യ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പി.​എ​സ്.​ജി​യെ 2-1ന്​ ​വീ​ഴ്​​ത്തി​യാ ​ണ്​ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ട്​ ആ​ദ്യ​പാ​ദ ക​ട​മ്പ ക​ട​ന്ന​ത്.

ഗോ​ൾ​ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു​ശേ​ഷ​മാ​യി​രു​ന്നു ഗോ​ളു​ക​ളെ​ല്ലാം. ആ​ദ്യം 69ാം മി​നി​റ്റി​ൽ വി​ങ്ങി​ലൂ​ടെ കു​തി​ച്ച അ​ഷ്​​റ​ഫ്​ ഹ​കി​മിയി​ൽ​നി​ന്നു​ള്ള ഷോ​ട്ട്​ ജാ​ഡ​ൻ സാ​ഞ്ചോ ​േ​പാ​സ്​​റ്റി​ലേ​ക്ക്​ നി​റ​യൊ​ഴി​ച്ചെ​ങ്കി​ലും പി.​എ​സ്.​ജി ഗോ​ളി കെ​യ്​​ല​ർ ന​വാ​സ്​ ത​ട്ടി​യ​ക​റ്റി. റീ​ബൗ​ണ്ടി​ൽ സ്​​കോ​ർ ചെ​യ്​​താ​യി​രു​ന്നു ഹാ​ല​ൻ​ഡ്​ ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. ലീ​ഡി​ന്​ മി​നി​റ്റു​ക​ൾ​ക്ക​കം നെ​യ്​​മ​ർ മ​റു​പ​ടി ന​ൽ​കി. 75ാം മി​നി​റ്റി​ൽ എം​ബാ​പ്പെ ഒ​രു​ക്കി​യ അ​വ​സ​രം ​ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ നെ​യ്​​മ​ർ ഒ​പ്പ​മെ​ത്തി​ച്ച​ത്.

ര​ണ്ടു മി​നി​റ്റി​ന​കം, ഹാ​ല​ൻ​ഡ്​ വീ​ണ്ടും സ്​​കോ​ർ ചെ​യ്​​തു. മ​റ്റൊ​രു കൗ​മാ​ര​താ​രം ജി​യോ​വ​നി റെ​യ്​​ന ന​ൽ​കി​യ ക്രോ​സി​ൽ ‘ഡി’ ​ബോ​ക്​​സി​നും പു​റ​ത്ത്​ ​തൊ​ടു​ത്ത ലോ​ങ്​​റേ​ഞ്ച​ർ വ​ല​യു​ടെ മേ​ൽ​ക്കൂ​ര കു​ലു​ക്കി. ഇ​ര​ട്ട​​ഗോ​ളു​മാ​യി എ​തി​രാ​ളി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യ ബൊ​റൂ​സി​യ ഒ​ന്നാം പാ​ദ​ത്തി​ൽ ജ​യ​ത്തോ​ടെ ആ​ത്മ​വി​ശ്വാ​സ​മു​യ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsErling BrautHaaland
News Summary - Teen sensation Erling Braut Haaland-Sports news
Next Story