Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഷാ​ക​ക്കും...

ഷാ​ക​ക്കും ഷാ​കി​രി​ക്കും പി​ഴ; പ​ണം സ്വ​രൂ​പി​ച്ച്​ കൊ​സോ​വോ

text_fields
bookmark_border
ഷാ​ക​ക്കും ഷാ​കി​രി​ക്കും പി​ഴ; പ​ണം സ്വ​രൂ​പി​ച്ച്​ കൊ​സോ​വോ
cancel
മോ​സ്​​കോ: സെ​ർ​ബി​യ​​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ ഗോ​ൾ ആ​ഘോ​ഷം രാ​ഷ്​​ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​തി​നാ​ൽ വി​ല​ക്ക്​ ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ താ​ര​ങ്ങ​ളാ​യ ഷെ​ർ​ദാ​ൻ ഷാ​കി​രി, ഗ്രാ​നി​ത്​ ഷാ​ക എ​ന്നി​വ​ർ പി​ഴ​യു​മാ​യി ത​ടി​യൂ​രി. ഷാ​ക​ക്കും ഷാ​കി​രി​ക്കും 10,000 സ്വി​സ്​ ഫ്രാ​ങ്ക്​ (ഏ​ക​ദേ​ശം 6.90 ലക്ഷം രൂ​പ) വീ​ത​മാ​ണ്​ ഫി​ഫ പി​ഴ വി​ധി​ച്ച​ത്.

ടീം ​ക്യാ​പ്​​റ്റ​ൻ സ്​​​റ്റെ​ഫാ​ൻ ലീ​ച്ച​ൻ​സ്​​റ്റൈ​ന​ർ​ക്കും 5000 ഫ്രാ​ങ്കും (ഏ​ക​ദേ​ശം 3.45 ലക്ഷംരൂ​പ)​ പി​ഴ​യു​ണ്ട്. എ​ന്നാ​ൽ ഇൗ ​പി​ഴ സ​ഖ്യ അ​ട​ക്കാ​നു​ള്ള പ​ണം സ്വ​രൂ​പി​ച്ച്​ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്​ കൊ​സോ​വോ​യി​ലെ ജ​ന​ങ്ങ​ൾ. ഒാ​ൺ​ലൈ​നാ​യി ആ​രം​ഭി​ച്ച ധ​ന​ശേ​ഖ​ര​ണം ഒ​രു ദി​വ​സം തി​ക​യും മു​േ​മ്പ 12000 ഡോ​ള​ർ തി​ക​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​സോ​വോ വ്യ​വ​സാ​യ മ​ന്ത്രി ബ​ജ്റാം ഹ​സാ​നി ത​​െൻറ ശ​മ്പ​ള​മാ​യ 1500 ഡോ​ള​റും ഇ​തി​നാ​യി സം​ഭാ​വ​ന ചെ​യ്തു. പ​ണ​ത്തി​ന്​ ഷാ​ക്കി​രി​യും ഷാ​ക്ക​യും ത​ന്ന സ​ന്തോ​ഷ​ത്തി​നൊ​പ്പം എ​ത്താ​ൻ ക​ഴി​യി​ല്ല എ​ന്നാ​ണ് ഹ​സാ​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

കൊ​സോ​വോ വം​ശ​ജ​രാ​യ ഷാ​ക​യും ഷാ​കി​രി​യും1990​ക​ളി​ൽ സെ​ർ​ബി​യ​യു​ടെ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്ക്​ വി​ധേ​യ​രാ​യ ജ​ന​ത​യു​ടെ പി​ൻ​ഗാ​മി​ക​ൾ എ​ന്ന നി​ല​യി​ൽ അ​ൽ​ബേ​നി​യ​ൻ ദേ​ശീ​യ പ​താ​ക​യി​ലെ ഇ​ര​ട്ട ക​ഴു​ക​​െൻറ ചി​ഹ്നം കൈ​ക​ളാ​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി തീ​ർ​ത്താ​യി​രു​ന്നു സെ​ർ​ബി​യ​ക്കെ​തി​രാ​യ ഗോ​ൾ​നേ​ട്ടം ആ​ഘോ​ഷി​ച്ച​ത്. ലീ​ച്ച​ൻ​സ്​​റ്റൈ​ന​റും ഇ​ത്​ കാ​ണി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. സെ​ർ​ബി​യ​യി​ൽ​നി​ന്ന്​ 2008ൽ ​കൊ​സോ​േ​വാ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സെ​ർ​ബി​യ ഇ​ത് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

ഫി​ഫ​യു​ടെ ച​ട്ട​ങ്ങ​ൾ​പ്ര​കാ​രം ക​ളി​ക്കി​ടെ രാ​ഷ്​​ട്രീ​യ ചി​ഹ്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്​ ന​ട​പ​ടി​ക​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക്​ വി​ല​ക്ക്​ ല​ഭി​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഫെ​യ​ർ​പ്ലേ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ ഫി​ഫ ഗ​വേ​ണി​ങ്​ ബോ​ഡി പി​ഴ ചു​മ​ത്തി​യ​ത്. മ​ത്സ​ര​ശേ​ഷം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സെ​ർ​ബി​യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സ്ലാ​വി​സ കൊ​കേ​സ, കോ​ച്ച് മ്ലാ​ദ​ൻ ക്ര​സ്​​താ​ജി​ച്​​ എ​ന്നി​വ​ർ​ക്ക്​ 5000 ഫ്രാ​ങ്ക്​ വീ​ത​വും പി​ഴ​യു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifagranit xhakaworldcup 2018malayalam newssports newsXherdan Shaqiri
News Summary - Switzerland's Xherdan Shaqiri, Granit Xhaka fined by FIFA- worldcup 2018- Sports news
Next Story