Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനേഷൻസ്​ ലീഗ്​:...

നേഷൻസ്​ ലീഗ്​: ബെൽജിയത്തെ 5-2ന്​ തകർത്ത്​ സ്വിറ്റ്​സർലൻഡ്​ സെമിയിൽ

text_fields
bookmark_border
നേഷൻസ്​ ലീഗ്​: ബെൽജിയത്തെ 5-2ന്​ തകർത്ത്​ സ്വിറ്റ്​സർലൻഡ്​ സെമിയിൽ
cancel

സൂറിക്​​: ബെൽജിയം ഗോളി തി​ബോ കർടുവക്ക്​ സമയം ഒട്ടും ശരിയല്ല. എൽക്ലാസികോയിൽ അഞ്ചു ഗോളുകൾ വാങ്ങിക്കൂട്ടിയ ദുരന്തം മറക്കുന്നതിനു മു​െമ്പ ദേശീയ ടീമിലും ദുരിതകാലം. യുവേഫ നേഷൻസ്​ ലീഗിലെ നിർണായക മത്സരത്തിലാണ്​ കർടുവ കാത്ത വലയിൽ സ്വിസ്​ ഗോൾ നിക്ഷേപം നടന്നത്​. രണ്ട്​ ഗോളിന്​ ബെൽജിയം മുന്നിട്ടുനിന്ന ശേഷമായിരുന്നു തുടരെ അഞ്ചുഗോളുകൾ തിരിച്ചടിച്ച്​ സ്വിറ്റ്​സർലൻഡ്​ എതിരാളിയെ പാപ്പരാക്കിയത്​.

ലീഗ്​ ‘എ’ ഗ്രൂപ്​ രണ്ടിൽനിന്ന്​ ഒന്നാമതായി സ്വിറ്റ്​സർലൻഡ്​ സെമിയിൽ കടക്കുകയും ചെയ്​തു. ബെൻഫികയുടെ സ്​ട്രൈക്കർ ഹാരിസ്​ സെഫ്​റോവിച്​ ഹാട്രിക്​ ഗോൾ നേടി. ഒരു കളിവീതം തോറ്റ്​ സ്വിറ്റ്​സർലൻഡിനും ബെൽജിയത്തിനും ഒമ്പത്​ പോയൻറ്​ വീതമാണെങ്കിലും ഗോൾ ശരാശരിയിൽ വ്ലാദ്​മിർ പെറ്റ്​കോവിചി​​െൻറ പോരാളികൾ സെമി ഉറപ്പിച്ചു. സ്വിസ്​ ടീം 14 ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ, വഴങ്ങിയത്​ അഞ്ചെണ്ണം. ബെൽജിയത്തിന്​ അടിക്കാനായത്​ ഒമ്പതെണ്ണം മാത്രം, ആറുഗോൾ വാങ്ങി.


അടിയും തിരിച്ചടിയും
17 മിനിറ്റിനിടെ രണ്ടു ഗോളുകളുമായി ഞെട്ടിച്ചാണ്​ സ്വിസ്​ മണ്ണിൽ ബെൽജിയം തുടങ്ങിയത്​. ഹസാർഡ്​ സഹോദരങ്ങളായ എഡ​ൻ-തോർഗൻ സഖ്യത്തെ മുന്നേറ്റത്തിലിറക്കിയപ്പോൾ കോച്ച്​ റോബർടോ മാർടിനസി​​െൻറ ​ആക്രമണത്തിന്​ മൂർച്ച കൂടുതലായിരുന്നു. രണ്ടാം മിനിറ്റിൽതന്നെ ബെൽജിയം അക്കൗണ്ട്​ തുറന്നു. സ്വിസ്​ വിശ്വസ്​ത പ്രതിരോധ ഭടൻ നികോ എൽവെദിയുടെ പിഴവിലായിരുന്നു ഇത്​. ബോക്​സിൽനിന്ന്​ സഹതാരം ടീം ക്ലോസിന്​ നൽകിയ പാസ്​ ഗതിമാറിയപ്പോൾ, ഗോളിക്ക്​ മുന്നിലുണ്ടായിരുന്ന തോർഗൻ ഹസാർഡ്​ ഒാടിയെത്തി ഗോളാക്കി. ആദ്യ ഗോളി​​െൻറ ഞെട്ടൽ മാറും മു​​േമ്പ തോർഗൻ (17) വീണ്ടും സ്​കോർ ചെയ്​തതോടെ സ്വിറ്റ്​സർലൻഡ്​ ഇനിയും ഗോൾ വാങ്ങിക്കൂട്ടുമെന്ന്​ ആരാധകർ കരുതി.


എന്നാൽ, ഗോൾമഴ പെയ്​തത്​ റയൽ മഡ്രിഡി​​െൻറ തി​ബോ കൊർടുവ കാത്ത ബെൽജിയം​ പോസ്​റ്റിലാണ്​. കേളികേട്ട ഗ്ലാമർ താരങ്ങൾ നിറഞ്ഞ ടീമി​​െൻറ വലയിലെത്തിയത്​ എണ്ണംപറഞ്ഞ അഞ്ചു ഗോളുകൾ. വിങ്ങർ റികാർഡോ റോഡ്രിഗസ്​ 26ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തുടക്കമിട്ട ഗോൾ വേട്ട, ഹാരിസ്​ സെഫിറോവിച്​ ഏറ്റെടുത്തു. 31,44 മിനിറ്റുകളിലെ ഉശിരൻ ഗോളിൽ ആദ്യ പകുതി തന്നെ 3-2ന്​ സ്വിസ്​ സംഘം മുന്നിൽ.

തിരിച്ചടിക്കാൻ ഉറച്ചിറങ്ങിയ രണ്ടാം പകുതി ബെൽജിയത്തെ സമ്മർദത്തിലാക്കി 62ാം മിനിറ്റിൽ വീണ്ടും ഗോൾ. ഷർദാൻ ഷാകിരിയുടെ അളന്നുമുറിച്ച ക്രോസ്രിന്​ പ്രതിരോധ താരം നികോ എൽവേദിയുടെ ഹെഡർ. സ്​കോർ 4-2. രണ്ടാം മിനിറ്റിലെ ത​​െൻറ പിഴവിന്​ തിരുത്തുകൂടിയായിരുന്നു ഇൗ ഗോൾ. വിൻസ​െൻറ്​ കംമ്പാനി നയിച്ച പ്രതിരോധത്തി​​െൻറ അടയാളപ്പെടുത്തലായി ഒടുവിൽ സെഫ്​റോവിച്ചി​​െൻറ​ (82) ഹാട്രിക്​ ഗോൾ എത്തിയ​േതാടെ, തലതാഴ്​ത്തി ​ബെൽജിയത്തി​​െൻറ മടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsSwitzerland vs Belgium
News Summary - Switzerland vs Belgium- Sports news
Next Story