Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 1:52 PM IST Updated On
date_range 18 May 2018 1:52 PM ISTമിലാൻ മിറക്ക്ൾ ഓർമയുമായി സ്വീഡൻ
text_fieldsbookmark_border
ലോക റാങ്കിങ്: 23
കോച്ച്: ജെന്നി ആൻഡേഴ്സൻ
ലോകകപ്പ് പങ്കാളിത്തം: 12
റണ്ണേഴ്സ് അപ്പ്: 1 (1958)
ലോക ഫുട്ബാളിലെ അതികായന്മാരായ ഇറ്റലിയുടെ ഇത്തവണത്തെ ലോകകപ്പ് മോഹങ്ങൾ അവരുടെ മണ്ണിൽ െവച്ചുതന്നെ തകർത്തെറിഞ്ഞ മിലാൻ മിറാക്ക്ളിലൂടെ റഷ്യൻ ലോകകപ്പിന് യോഗ്യത നേടിയ സ്വീഡൻ അത്ര ചില്ലറക്കാരല്ല. 1958ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ അവർ രണ്ടാം സ്ഥാനക്കാരായിരുന്നു. 1950ലും 1994 ലും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അവർ തന്നെയായിരുന്നു 1948ലെ ഒളിമ്പിക് സ്വർണമെഡൽ ജേതാക്കളും.
അറിയപ്പെടുന്ന ശൈത്യകാല കായിക രാജ്യമായ സ്വീഡനിൽ ജിംനാസ്റ്റിക് ക്ലബുകളുടെ ഇടവിനോദമായി 1870ലാണ് ഫുട്ബാൾ എത്തിയത്. ഇംഗ്ലണ്ടും സ്കോട്ട്ലൻഡുമായി സ്വീഡനുണ്ടായിരുന്ന സൗഹൃദമായിരുന്നു പുതിയ കായിക വിനോദമായി ഫുട്ബാൾ അവിടെ എത്താനുണ്ടായ കാരണം. തുടർന്ന്, ഔദ്യോഗികമായിത്തന്നെ ഫുട്ബാൾ ക്ലബുകൾ ഗോഥെൻബെർഗിലും സ്റ്റോക്ഹോമിലും രജിസ്റ്റർ ചെയ്യുകയും മത്സര പരമ്പരകളും അയൽ രാജ്യങ്ങളുമായി സൗഹൃദമത്സരങ്ങളും സ്ഥിരമായി നടത്തുകയും ചെയ്തു.
ഇത്തവണ യോഗ്യത റൗണ്ടിൽ യൂറോപ്യൻ ഗ്രൂപ് ‘എ’ യിൽ ഫ്രാൻസ്, നെതർലൻഡ്സ്, ബൾഗേറിയ, ലക്സംബർഗ്, ബെലറൂസ് എന്നീ ടീമുകൾക്കൊപ്പമായിരുന്നു സ്വീഡൻ. ഗ്രൂപ്പിൽ നെതർലൻഡ്സിനെ പിന്നിലാക്കി രണ്ടാം സ്ഥാനക്കാരായിട്ടാണ് സ്വീഡൻ പ്ലേ ഒാഫിന് അർഹത നേടിയത്. ഗ്രൂപ് ജേതാക്കളായ ഫ്രാൻസ് നേരിട്ട് യോഗ്യരാവുകയും ചെയ്തു. തുടർന്നായിരുന്നു ചരിത്രമായിത്തീർന്ന അസൂറിപ്പടയുടെ പതനം -ഹോം മത്സരത്തിൽ യാക്കോബ് യൊഹാൻസണിെൻറ ഒരു ഗോൾ നേട്ടവുമായി സാൻസിറോ സ്റ്റേഡിയത്തിലെത്തിയ അവർക്കു ഒരു സമനില മതിയായിരുന്നു ചരിത്ര നേട്ടത്തിലേക്കെത്താൻ. എന്നാൽ, സിംഹത്തിനെ അതിെൻറ മടയിൽചെന്ന് കീഴ്പ്പെടുത്തുന്ന കഠിനാധ്വാനത്തെക്കുറിച്ചു അവർ ബോധവാന്മാരുമായിരുന്നു. 2017 നവംബർ 13ന് ഇറ്റാലിയൻ ഫുട്ബാളിന് നടുങ്ങുന്ന ഓർമ ദിനം സമ്മാനിച്ചത് റോബിൻ ഒാത്സൻ എന്ന സ്വീഡിഷ് ഗോൾ കീപ്പറുടെ നിതാന്ത ജാഗ്രതയായിരുന്നു. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയും ഇറ്റലി യോഗ്യത നേടാതെ പുറത്താവുകയും ചെയ്തു. ഡെന്മാർക്കിനും ഐസ്ലൻഡിനുമൊപ്പം റഷ്യയിലെത്തുന്ന മൂന്നാമത്തെ സ്കാൻഡിനേവിയൻ രാജ്യമാണ് സ്വീഡൻ.
ഇത്തവണ അവർക്കൊപ്പം ഗ്രൂപ് എഫിൽ പോരാടാനുള്ളത് നിലവിലെ ജേതാക്കളായ ജർമനി, മെക്സികോ, ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ്. 2016 യൂറോകപ്പിനുശേഷം ദേശീയ ടീമിനോട് വിടപറഞ്ഞ സ്ലാറ്റൻ ഇബ്രാഹിേമാവിച്ചിെൻറ അഭാവം ശരിക്കും ബാധിച്ചതിനെത്തുടർന്ന് അവരുടെ മുന്നേറ്റ നിര ദുർബലമാണ്. യോഗ്യത നേടിക്കൊടുത്ത ഗോൾഡൻ ഗോൾ നേടിയ ഒഫെൻസിവ്സ് മധ്യനിരക്കാരൻ യാക്കോബ് യൊഹാൻസണും ഒലാ തോയേവോനനും എമിൽ ഫോസ്ബെർഗും എങ്ങനെ യോജിച്ച് പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും ജർമനിക്കെതിരെയുള്ള മത്സരത്തിൽ സ്വീഡിഷ് പടയുടെ വിധി നിർണയിക്കപ്പെടുക.
ഇരു ടീമുകളും ഇതുവരെ 36 തവണ ഏറ്റുമുട്ടിയപ്പോൾ നേരിയ മുൻതൂക്കം ജർമനിക്കാണ്. 15 തവണ ജർമനി വിജയികളായപ്പോൾ 12 പ്രാവശ്യം സ്വീഡൻ ജയിച്ചുകയറി. ഒമ്പത് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. മെക്സികോയുമായുള്ള സ്ഥിതി വിവരക്കണക്കുകൾ അവർക്കു അനുകൂലമാണ്. ഇതുവരെയുള്ള ഒമ്പതു മത്സരങ്ങളിൽ നാലും ജയിച്ചുകയറാൻ അവർക്കായി. രണ്ടുതവണ പരാജയമറിഞ്ഞപ്പോൾ മൂന്നെണ്ണം സമനിലയുമായി. മെക്സികോക്കെതിരെയുള്ള മത്സരത്തിന് അവർക്കു ആത്മവിശ്വാസം നൽകുന്ന ഘടകവും ഇതുതന്നെയാണ്. കൊറിയക്കാരെ ഇതുവരെയുള്ള നാലുമത്സരങ്ങളിൽ രണ്ടിലും പരാജയപ്പെടുത്തുകയും മറ്റു രണ്ടെണ്ണം സമനിലയിലാവുകയും ചെയ്തത് അവർക്കെതിരെ ഇതുവരെ അപരാജിതർ എന്ന വിശ്വാസത്തിൽ സമ്മർദമില്ലാതെ കളിക്കാനും അവർക്കു അവസരമുണ്ടാക്കുന്നു.
ജർമനിക്കും മെക്സികോക്കും എതിരെ സമനിലയും കൊറിയക്കെതിരെ വിജയിക്കുകയും ചെയ്താൽ ഗോൾ ശരാശരിയിലെങ്കിലും അടുത്ത റൗണ്ടിൽ എത്താനാകും എന്നാണു സ്കാൻഡിനേവിയക്കാരുടെ കണക്കു കൂട്ടൽ. എന്നാൽ, സ്ഥിതി വിവരക്കണക്കുകളിലെ നേട്ടം ആയിരിക്കില്ല ലോകകപ്പു പോലുള്ള ഒരു മത്സരത്തിലെ വിജയഘടകം എന്ന യാഥാർഥ്യം കണക്കിലെടുക്കാതിരിക്കാൻ ആവുകയുമില്ല.സെബാസ്റ്റിയൻ ലാർസനും ആൽബിൻ എക്ദാലും എമിൽ ഫോസ്ബെർഗുമടങ്ങിയ ഒത്തിണക്കമുള്ള മധ്യനിര ഏതു പ്രതിരോധനിരയും മറികടന്നു പന്തെത്തിക്കുവാൻ കഴിവുള്ളവരാണ്. അതുപോലെ വിശ്വസ്തനാണ് അവരുടെ വല കാക്കുന്ന റോബിനോൽസൺ.
പ്രവചനം: ജർമനിക്കും മെക്സികോക്കും പിന്നിലേ ഫുട്ബാൾ പണ്ഡിറ്റുകൾ അവർക്കു സ്ഥാനം നൽകുന്നുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story