കുട്ടീഞ്ഞോക്ക് അകമ്പടിയായി അയ്യപ്പ ഭക്തി ഗാനമിട്ട് ബാഴ്‍സലോണ

14:57 PM
11/01/2018

ലിവര്‍പൂളില്‍ നിന്ന് ബാഴ്‍സലോണയിലേക്ക് എത്തിയ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അമ്പരന്നത് മലയാളികള്‍. പരിശീലകന്‍ ഏണസ്റ്റോ വല്‍വെര്‍ദേക്ക് കുട്ടീഞ്ഞോ ഹസ്തദാനം നല്‍കുമ്പോള്‍ പശ്ചാത്തലത്തില്‍ മുഴങ്ങിയ സംഗീതമാണ് മലയാളികളെ അമ്പരപ്പിച്ചത്. 

മലയാള ഭക്തിഗാനമായ സ്വാമിയേ അയ്യപ്പോ... അയ്യപ്പോ സ്വാമിയേ.... എന്ന സംഗീതമായിരുന്നു കുട്ടീഞ്ഞോക്ക് അകമ്പടിയായെത്തിയത്. ബാഴ്‍സ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളികള്‍ക്ക് കൌതുകമായെങ്കിലും ബാഴ്‍സയുടെ ഔദ്യോഗിക വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം എങ്ങനെ ഇടംപിടിച്ചു എന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. 
 

COMMENTS