നമുക്കൊരു പന്ത് വേണം; കുട്ടികളുടെ യോഗത്തിന്​ കൈയടിച്ച് കേരളം

12:04 PM
08/11/2019
സ്പാനിഷ് പരിശീലകൻ ടിനോയുടെ നേതൃത്വത്തിലെത്തിയ മലപ്പുറം വേക്ക് അപ് അക്കാദമി അധികൃതർക്കൊപ്പം സുശാന്ത് നിലമ്പൂരും വിഡിയോയിലൂടെ വൈറലായ കുട്ടികളും

മലപ്പുറം: പന്തും മറ്റ്​ കളിസാമഗ്രികളും വാങ്ങാൻ യോഗം ചേർന്ന കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയടി. ഓലമടലിൽ വടി കുത്തിവെച്ച് മൈക്കാക്കി സംസാരിക്കുന്ന പ്രസിഡൻറും സെക്രട്ടറിയും അംഗങ്ങളുമാണ്​ താരമായത്​. മികച്ച താരത്തെ പൊന്നാട അണിയിക്കുന്നതും കാണാം. കൂട്ടത്തിലൊരു പെൺതരിയുമുണ്ട്. സാമൂഹിക പ്രവർത്തകനായ സുഷാന്ത് നിലമ്പൂരാണ് വിഡിയോ പോസ്​റ്റ്​ ചെയ്തത്. നിലമ്പൂരിൽ ത​​​​െൻറ വീടിന് സമീപം നടന്ന യോഗമാണിതെന്ന് സുഷാന്ത് പറഞ്ഞു.
 


കേരളത്തിന്റെ സ്വന്തം ‍ഫുട്ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ഈ കുട്ടിതാരങ്ങള്‍ക്ക് സഹായവും അഭിനന്ദനവുമായി രംഗത്തുവന്നിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചി കലൂരിലെ ഫുട്ബോള്‍ ക്ലബിലേക്ക് ക്ഷണം കിട്ടിയ കുട്ടികള്‍ക്ക് അവര്‍ എന്താണോ സ്വപ്നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫുട്ബോൾ വാങ്ങിത്തരാമെന്നും പറഞ്ഞ് കേരളത്തിൻെറ വിവിധയിടങ്ങളിൽ നിന്നും സുഷാന്തിന് നിരവധി വിളികളാണ് വരുന്നത്. നടൻ ഉണ്ണി മുകുന്ദൻ 15 ജഴ്സികൾ അയച്ചു കൊടുത്തു. സ്പാനിഷ് പരിശീലകൻ ടിനോയുടെ നേതൃത്വത്തിലെത്തിയ വേക്ക് അപ് അക്കാദമി കുട്ടികൾക്കു പന്തുകൾ സമ്മാനിച്ചു. കുട്ടികളിൽ 2 പേരെ അക്കാദമിയിൽ പരിശീലനത്തിന് വിളിച്ചിട്ടുണ്ട്. വിഡിയോ കണ്ട്  പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഇങ്ങനെ കുറിച്ചു. ‘‘ഈയടുത്ത് കണ്ട നല്ലൊരു വിഡിയോ. ഇതെവിടെയാണെന്നോ ആരാണെന്നോ അറിയില്ല. പക്ഷേ ഇതിൽ പ്രതീക്ഷയുണ്ട്, പ്രോത്സാഹനമുണ്ട്, സഹിഷ്ണുതയുണ്ട്, ആ ഗോൾകീപ്പറെ ആദരിക്കുന്നത് ഏറെ ഹൃദയസ്പർശമായി. ഈ കൂട്ടുകാർ ആരെന്ന് അറിയിച്ചാൽ അവർക്ക് സമ്മാനമായി ഫുട്​ബാളും ജഴ്സിയും എത്തിക്കാം’’-മുനവ്വറലി തങ്ങൾ വ്യക്തമാക്കി.

Loading...
COMMENTS