സൂ​പ്പ​ർ ക​പ്പി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്​

  • ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യും മും​ബൈ സി​റ്റി​യും  നേ​ർ​ക്കു​നേ​ർ

09:16 AM
29/03/2019
sUPER-cUP.

ഭു​വ​നേ​ശ്വ​ർ: ​െഎ ​ലീ​ഗ്​ ക്ല​ബു​ക​ളു​ടെ ബ​ഹി​ഷ്​​ക​ര​ണ ഭീ​ഷ​ണി​യി​ൽ ഗ്ലാ​മ​ർ ന​ഷ്​​ട​മാ​യ സൂ​പ്പ​ർ ക​പ്പ്​​ ഇ​ന്ന്​ ആ​രം​ഭി​ക്കും. ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ​െഎ.​എ​സ്.​എ​ൽ ടീ​മു​ക​ളാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യും മും​ബൈ സി​റ്റി​യും ത​മ്മി​ലാ​ണ്​ പോ​രാ​ട്ടം. 

ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം കാ​ര​ണം ​ചി​ല െഎ ​ലീ​ഗ്​ ക്ല​ബു​ക​ൾ മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഇ​നി​യും വ്യ​ക്​​ത​മ​ല്ല. ​നേ​ര​േ​ത്ത, യോ​ഗ്യ​താ​റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ മി​ന​ർ​വ പ​ഞ്ചാ​ബ്, ഗോ​കു​ലം കേ​ര​ള, ​െഎ​സോ​ൾ എ​ഫ്.​സി ടീ​മു​ക​ൾ ക​ളി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ എ​തി​രാ​ളി​ക​ളാ​യ പു​ണെ സി​റ്റി, ഡ​ൽ​ഹി ഡൈ​​നാ​മോ​സ്, ചെ​ന്നെ​യി​ൻ എ​ഫ്.​സി എ​ന്നി​വ​ർ​ക്ക്​ വാ​ക്കോ​വ​റി​ലൂ​ടെ യോ​ഗ്യ​ത ല​ഭി​ച്ചി​രു​ന്നു. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇ​ന്ത്യ​ൻ ​ആ​രോ​സി​നോ​ട്​ തോ​റ്റ്​ അ​വ​സാ​ന 16ലെ ​പോ​രാ​ട്ട​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​വു​ക​യും ചെ​യ്​​തു. 

ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ന്​ പി​ന്നാ​ലെ 30ന്​ ​ന​ട​ക്കേ​ണ്ട എ​ഫ്.​സി ഗോ​വ-​ഇ​ന്ത്യ​ൻ ആ​രോ​സ്​ മ​ത്സ​ര​വും പ്ര​ശ്​​ന​ങ്ങ​ളി​​ല്ലാ​തെ ന​ട​ക്കും.​ അ​തേ​സ​മ​യം, അ​ന്ന്​ ന​ട​​ക്കേ​ണ്ട മ​റ്റൊ​രു മ​ത്സ​ര​മാ​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ-​ഡ​ൽ​ഹി ഡൈ​നാ​മോ​സ്​ മ​ത്സ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ ക​ളി​ക്കു​മെ​ന്നാ​ണ്​ അ​വ​സാ​ന സൂ​ച​ന​ക​ൾ. അ​തേ​സ​മ​യം, മോ​ഹ​ൻ ബ​ഗാ​ൻ പി​ൻ​വാ​ങ്ങു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്. ഇ​തോ​ടെ, മാ​ർ​ച്ച്​ 31ന്​ ​ന​ട​ക്കേ​ണ്ട ബം​ഗ​ളൂ​രു​വു​മാ​യു​ള്ള മ​ത്സ​ര​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ടീം ​ക​ളി​ച്ചി​ല്ലെ​ങ്കി​ൽ ബം​ഗ​ളൂ​​​രു​വി​ന്​ വാ​ക്കോ​വ​ർ ല​ഭി​ക്കും. റി​യ​ൽ ക​ശ്​​മീ​രും ക​ളി​ക്ക​ു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സ്, നെ​രോ​ക എ​ഫ്.​സി എ​ന്നി​വ വ്യ​ക്​​ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. 

ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ പ​ത്താം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. ​െഎ ​ലീ​ഗ്​ ടീ​മു​ക​ളാ​യി തു​ട​രു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ അ​ടു​ത്ത മാ​സം മ​ധ്യ​ത്തോ​ടെ ച​ർ​ച്ച​ക്കു ത​യാ​റാ​ണെ​ന്ന്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഷാ​ൽ ദാ​സ്​ അ​റി​യി​ച്ചു. 

Loading...
COMMENTS