പ്ര​ഥ​മ സൂ​പ്പ​ർ ക​പ്പി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്​ 

  • ആ​ദ്യ മ​ത്സ​ര​ം: ചെ​ന്നൈ​യി​ൻ ​x െഎ​സോ​ൾ

09:40 AM
31/03/2018
kalinga-stadium

ഭു​വ​നേ​ശ്വ​ർ: ആ​ഭ്യ​ന്ത​ര ഫു​ട്​​ബാ​ളി​ലെ പു​തു​പ​രീ​ക്ഷ​ണ​മാ​യ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക​പ്പി​ന്​ ശ​നി​യാ​ഴ്​​ച​ തു​ട​ക്കം. ​െഎ.​എ​സ്.​എ​ൽ, ​െഎ ​ലീ​ഗ്​ ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്നു​ള്ള എ​ട്ടു ടീ​മു​ക​ളാ​ണ്​ സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​​െൻറ പ്ര ീ​ക്വാ​ർ​ട്ട​ർ റൗ​ണ്ടി​ൽ ശ​നി​യാ​ഴ്​​ച മു​ത​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ​െഎ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി മു​ൻ ​െഎ ​ലീ​ഗ്​ ജേ​താ​ക്ക​ളാ​യ ​െഎ​സോ​ളി​നെ നേ​രി​ടു​ം. 

നോ​ക്കൗ​ട്ട്​ മ​ത്സ​ര​ങ്ങ​ളാ​യ​തി​നാ​ൽ തോ​ൽ​ക്കു​ന്ന​വ​ർ ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന്​ പു​റ​ത്താ​വും. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഗോ​കു​ലം കേ​ര​ള​ക്ക്​ ഏ​പ്രി​ൽ ഒ​ന്നി​ന്​ ബം​ഗ​ളൂ​രു​വി​നെ​തി​രെ​യും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ആ​റി​ന്​ നെ​രോ​ക്ക എ​ഫ്.​സി​ക്കെ​തി​രെ​യു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ​ഇ​രു ലീ​ഗി​ലെ​യും ആ​ദ്യ ആ​റു സ്​​ഥാ​ന​ക്കാ​ർ സൂ​പ്പ​ർ ക​പ്പി​ലേ​ക്ക്​ നേ​രി​ട്ടു പ്ര​വേ​ശ​നം നേ​ടി​യ​പ്പോ​ൾ, ഗോ​കു​ലം കേ​ര​ള, മും​ബൈ സി​റ്റി, എ.​ടി.​കെ, ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സ്​ ടീ​മു​ക​ൾ പ്ലേ​ഒാ​ഫി​ലൂ​ടെ വ​മ്പ​ൻ പോ​രാ​ട്ട​ത്തി​ന്​ ടി​ക്ക​റ്റെ​ടു​ത്തു. പ്ലേ ​ഒാ​ഫി​ൽ നേ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചാ​യി​രു​ന്നു ഗോ​കു​ല​ത്തി​​െൻറ കു​തി​പ്പ്. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. 

ഡ​ബ്​​ൾ തേ​ടി ചെ​ന്നൈ​യി​ൻ
​െഎ.​എ​സ്.​എ​ല്ലി​ലെ ക​റു​ത്ത കു​തി​ര​ക​ളാ​യി​രു​ന്നു ചെ​ന്നൈ​യി​ൻ. ശ​രാ​ശ​രി ടീം ​എ​ന്ന്​ സീ​സ​ണി​ന്​ മു​േ​മ്പ ​ആ​രാ​ധ​ക​രും ക​ളി​യെ​ഴു​ത്തു​കാ​രും വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​വ​ർ. എ​ന്നാ​ൽ, ര​ണ്ടാം ത​വ​ണ​യും കി​രീ​ടം ഷെ​ൽ​ഫി​ലേ​ക്കെ​ത്തി​ച്ചാ​ണ്​ ​േജാ​ൺ ഗ്രി​ഗ​റി​യും പോ​രാ​ളി​ക​ളും മ​റു​പ​ടി​ന​ൽ​കി​യ​ത്. അ​തും ടൂ​ർ​ണ​മ​െൻറി​ലെ ‘എ ​പ്ല​സ്’​ ടീം ​ബം​ഗ​ളൂ​രു​വി​നെ തോ​ൽ​പി​ച്ച്. ശ​നി​യാ​ഴ്​​ച​ ​െഎ​സോ​ളി​നെ​തി​രെ സൂ​പ്പ​ർ ക​പ്പി​നി​റ​​ങ്ങ​ു​േ​മ്പാ​ൾ മ​ച്ചാ​ൻ​സി​​െൻറ സ്വ​പ്​​നം സീ​സ​ണി​ലെ ര​ണ്ടാം കി​രീ​ടം മാ​ത്ര​മാ​ണ്. ഒ​പ്പം ഭാ​ഗ്യ​ത്തി​െ​​ൻ​റ പു​റ​ത്ത​ല്ല, ക​ളി​ച്ചു​നേ​ടി​യ കി​രീ​ട​മാ​ണ് ​െഎ.​എ​സ്.​എ​ല്ലി​ലേ​തെ​ന്ന്​ തെ​ളി​യി​ക്കാ​നു​ള്ള സ​മ​യ​വും. ​‘‘െഎ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​ർ എ​ന്ന​ത്​ ഒ​രു ഭാ​ര​മ​ല്ല. സൂ​പ്പ​ർ ക​പ്പി​ലെ ഫേ​വ​റി​റ്റു​ക​ളി​ൽ ഒ​ന്നാ​ണ്​ ഞ​ങ്ങ​ൾ. സ​മ​നി​ല​ക്ക്​ പ്ര​സ​ക്​​തി​യി​ല്ലാ​ത്ത​തി​നാ​ൽ ജ​യി​ച്ചു​ത​ന്നെ മു​ന്നേ​റും’’ -ചെ​ന്നൈ​യി​ൻ കോ​ച്ച്​ ജോ​ൺ ഗ്രി​ഗ​റി പ​റ​ഞ്ഞു. നാ​ലു വി​ദേ​ശ​താ​ര​ങ്ങ​ളാ​ണ്​ ചെ​ന്നൈ​യി​നോ​ടൊ​പ്പം സൂ​പ്പ​ർ ക​പ്പി​നു​ള്ള​ത്. 

ഫൈ​ന​ലി​ലെ താ​ര​മാ​യ മാ​ലി​സ​ൺ ആ​ൽ​വ​സ്, ജെ​യിം ഗാ​വ്​​ലി​യാ​ൻ, ജൂ​ഡ്​ എ​ൻ​വോ​ർ, ബ്ര​സീ​ൽ താ​രം റാ​ഫേ​ൽ അ​ഗ​സ്​​റ്റോ. മ​ല​യാ​ളി​താ​രം മു​ഹ​മ്മ​ദ്​ റാ​ഫി​യും ശ​നി​യാ​ഴ്​​ച ​ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കും. െഎ ​ലീ​ഗി​ൽ അ​ഞ്ചാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ ​െഎ​സോ​ൾ എ​ഫ്.​സി സൂ​പ്പ​ർ ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. ​സീ​സ​ണി​ൽ നി​റം​മ​ങ്ങി​യെ​ങ്കി​ലും സൂ​പ്പ​ർ ക​പ്പി​ലൂ​ടെ തി​രി​ച്ചു​വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണി​വ​ർ.

Loading...
COMMENTS