സൂപ്പർ പോര് നാളെ
text_fieldsഭുവനേശ്വർ: കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടതാണ് ബംഗളൂരു എഫ്.സിക്ക് കന്നി െഎ.എസ്.എൽ കിരീടം. വെള്ളിയാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് പോരാട്ടത്തിനിറങ്ങുേമ്പാൾ ആ നഷ്ടം നികത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ഫുട്ബാളിെൻറ ഗ്ലാമർ ടീം. െഎ ലീഗ് വമ്പന്മാരായ ഇൗസ്റ്റ് ബംഗാളാണ് ഫൈനൽ പോരാട്ടത്തിൽ ബംഗളൂരുവിെൻറ എതിരാളികൾ. െഎ.എസ്.എൽ-െഎ ലീഗ് പോരാട്ടംകൂടിയാവും സൂപ്പർ കപ്പ് കലാശക്കൊട്ട്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീലപ്പടയുടെ ആരാധകരെ നിരാശയിലാക്കി, ടൂർണമെൻറിലെ കറുത്ത കുതിരകളായ ചെന്നൈയിൻ എഫ്.സി, ബംഗളൂരുവിെൻറ തട്ടകത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് കപ്പ് കൊണ്ടുപോയപ്പോൾതന്നെ, സുനിൽ ഛേത്രിയും സംഘവും ആരാധകർക്ക് ഉറപ്പു നൽകിയതാണ് സൂപ്പർ കപ്പ്. അതിനുള്ള തയാറെടുപ്പിലാണ് ടീം. ഇൗസ്റ്റ് ബംഗാളിനെ മെരുക്കാനുള്ള തന്ത്രങ്ങൾ കോച്ച് ആൽബർട്ട് റോക്ക ഒരുക്കിക്കഴിഞ്ഞു. സുനിൽ ഛേത്രിയും വെനിേസ്വലൻ താരം മിക്കുവും ചേർന്നുള്ള മുന്നേറ്റമാണ് നീലപ്പടയുടെ പ്രത്യേകത.
പ്രതിരോധത്തിലൂന്നിയാണ് ഇൗസ്റ്റ് ബംഗാളിെൻറ കളി. ടൂർണമെൻറിൽ ഇതുവരെ വഴങ്ങിയത് ഒരുഗോൾ മാത്രം. ഇന്ത്യൻ ഫുട്ബാളിെല ചാണക്യനായ ഖാലിദ് ജമീലിെൻറ ശിക്ഷണത്തിലാണ് കൊൽക്കത്തൻ ക്ലബിെൻറ പടയൊരുക്കം. ഇൗ തന്ത്രങ്ങൾക്കു മുന്നിൽ ബംഗളൂരുവിെൻറ ആക്രമണം വിലപോകുമോയെന്ന് കാത്തിരുന്ന് കാണാം.