സൂപ്പർകപ്പ്​: ഐസോളിനോട്​ ഷൂട്ടൗട്ടിൽ തോൽവി; ഐ.എസ്​.എൽ ചാമ്പ്യൻമാർ പുറത്ത്​

00:33 AM
01/04/2018
ഭുവനേശ്വർ: ​െഎ.എസ്​.എൽ രാജാക്കന്മാരെ ഷൂട്ടൗട്ടിൽ തകർത്ത്​ ​​െഎ സോൾ എഫ്​.സി സൂപ്പർ കപ്പ്​ ക്വാർട്ടറിൽ. ഷൂട്ടൗട്ട്​ വരെ നീണ്ട മത്സരത്തിൽ 5-3ന്​ ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചാണ്​ ​െഎസോളി​​​​​െൻറ സ്വപ്​നക്കുതിപ്പ്​.

അഞ്ചു കിക്കുകളും ​െഎസോൾ താരങ്ങൾ വലയിലെത്തിച്ചപ്പോൾ, ചെന്നൈയിന്​ പിഴച്ചത്​ മലയാളി താരം ​മുഹമ്മദ്​ റാഫിയുടെ ഷോട്ട്​. ഒാരോ ഗോളിന്​ പിന്നിട്ടുനിന്നിട്ടും തിരിച്ചുവന്ന്​ പ്രതീക്ഷപുലർത്തിയെങ്കിലും അവസാനം ഷൂട്ടൗട്ടിൽ ചെന്നൈയിന്​ അടിതെറ്റുകയായിരുന്നു. നിശ്ചിത സമയത്ത്​ 2-2നാണ്​ മത്സരം അവസാനിച്ചത്​.

ചെന്നൈയി​​​​​െൻറ ദൗർബല്യങ്ങൾ മനസ്സിലാക്കിയ ​െഎസോൾ ആക്രമിച്ചു കളിച്ചു. 22ാം മിനിറ്റിൽ റുമേനിയൻ താരം ആന്ദ്രെ ലൊനെസ്​​കുവി​​​​​െൻറ സോളോ ഗോളാണ്​ ​െഎസോളിനെ മുന്നിലെത്തിച്ചത്​.

എന്നാൽ മാലിസൺ(89) ചെന്നൈയിന്​ സമനില പിടിച്ചു. അധികസമയത്ത്​ ലൊനെസ്​കു(91ാം മിനിറ്റ്​) ​െഎസോളിനെ വീണ്ടും മുന്നിലെത്തിച്ചു. 114ാം മിനിറ്റിൽ ധനപാൽ ഗണേഷ്​ സമനില പിടിച്ച്​ ഷൂട്ടൗട്ടിലെത്തിച്ചു.  
Loading...
COMMENTS