ആരോസിനെ തോൽപിച്ച്​ മുംബൈ എഫ്​.സി സൂപ്പർ കപ്പിന്​

21:43 PM
16/03/2018
സൂ​പ്പ​ർ ക​പ്പി​ൽ മും​ബൈ​ക്കെ​തി​രെ ആ​രോ​സ്​ താ​രം കെ.​പി രാ​ഹു​ലി​െൻറ മു​ന്നേ​റ്റം

ഭുവനേശ്വർ: അണ്ടർ 17 ലോകകപ്പ്​ ടീം ഇന്ത്യൻ ആരോസിനെ തോൽപിച്ച്​ മുംബൈ എഫ്​.സി സൂപ്പർ കപ്പിന്​. അധിക സമയം വരെ നീണ്ടുനിന്ന ആവേശകരമായ ​േപ്ലഒാഫ്​ മത്സരത്തിൽ 2-1ന്​ ജയിച്ചാണ്​ മുംബൈയുടെ മുന്നേറ്റം. ഇതോടെ ​െഎ ലീഗിലെ അവസാന സ്​ഥാനക്കാരായ ആരോസ്​ സൂപ്പർ കപ്പ്​ കാണാതെ പുറത്തായി. ​ഇൗസ്​റ്റ്​ ബംഗാളാണ്​ മുംബൈയുടെ സൂപ്പർ കപ്പിലെ എതിരാളികൾ.

ആദ്യ പകുതിയിലെ ഗോൾരഹിത സമനിലക്കു ശേഷം മലയാളി താരം കെ.പി. രാഹുലി​​​െൻറ ഗോളിൽ (77ാം മിനിറ്റ്​) ഇന്ത്യൻ ആരോസാണ്​ മുന്നിലെത്തിയത്​. പ്രതിരോധം കനപ്പിച്ച്​ ഒരു ഗോളിൽ ജയിക്കാനായിരുന്നു ആരോസി​​​െൻറ പ്ലാൻ. എന്നാൽ, 90ാം മിനിറ്റിൽ ആരോസി​ന്​ പിഴച്ചു​. ബോക്​സിനുള്ളിലെ എതിർതാര​ത്തി​​​െൻറ മുന്നേറ്റം കാൽ​െവച്ച്​ തടയാനുള്ള ശ്രമത്തിന്​ റഫറി മുംബൈക്കനുകൂലമായി ​െപനാൽറ്റി നൽകി. കിക്കെടുത്ത അചിലെ ഇമാന സ്​കോർ ചെയ്​ത്​ സമനിലപിടിച്ചു. ഇതോടെ കളി അധിക സമയത്തേക്ക്​ നീങ്ങി.

ക്ഷീണിച്ചുകളിച്ച കുട്ടികൾക്കെതിരെ മുംബൈ നിറഞ്ഞുകളിച്ചു. 104ാം മിനിറ്റിൽ എവർട്ടൻ സാ​േൻറാസ്​ മുംബൈക്കായി ഗോൾ നേടിയതോടെ അവസാനം വരെ പൊരുതി ആരോസ്​ കീഴടങ്ങി.

Loading...
COMMENTS