Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 7:25 PM IST Updated On
date_range 20 April 2018 7:25 PM ISTസൂപ്പർ കപ്പ് ഫൈനലിൽ ഇന്ന് െഎ.എസ്.എൽ-എെ ലീഗ് പോര്
text_fieldsbookmark_border
camera_alt????????????????? ?????? ????????????? ??????, ???????????? ??????? ?????????? ???????????? ??????? ?????????? ???????????????? ????????????? ????????????? ????????? ???????????????????
ഭുവനേശ്വർ: ഇന്ത്യൻ ഫുട്ബാളിെൻറ ചരിത്രം ഏറെ പറയാനുള്ള െഎ ലീഗ് ആണോ, ഗ്ലാമർ ചാമ്പ്യൻഷിപ്പായ െഎ.എസ്.എൽ ആണോ രാജ്യത്തെ മികച്ച ലീഗ്? ഇൗ ചോദ്യത്തിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തോടെ ഉത്തരമാവും. െഎ ലീഗ്, െഎ.എസ്.എൽ ടീമുകളെ ചേർത്തുനിർത്തി ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ നടത്തുന്ന നോക്കൗട്ട് സൂപ്പർ കപ്പ് ചാമ്പ്യൻഷിപ്പിെൻറ കലാശപ്പോരിൽ കരുത്തരായ ബംഗളൂരു എഫ്.സിയും ഇൗസ്റ്റ് ബംഗാളും മാറ്റുരക്കുേമ്പാൾ, ആരാധകർ കാത്തിരിക്കുന്നത് ആ ചോദ്യത്തിെൻറ ഉത്തരത്തിനാണ്. െവെകീട്ട് നാലിനാണ് തുല്യശക്തികളുടെ പോരാട്ടം.
നീലപ്പടക്ക് ജയിക്കണം
കൈയെത്തും ദൂരത്തുനിന്നാണ് െഎ.എസ്.എൽ കിരീടം ബംഗളൂരു എഫ്.സിക്ക് നഷ്ടമായത്. ആ നിരാശ മറക്കാൻ വെള്ളിയാഴ്ച നീലപ്പടക്ക് ജയിച്ചേ ഒക്കൂ. ഇൗസ്റ്റ് ബംഗാളിെൻറ പ്രതിരോധകോട്ട പിളർത്തിയാൽ മാത്രമേ സൂപ്പർ കപ്പ് കർണാടകയിലേക്കെത്തിക്കാനാവൂ. ആ ദൗത്യം കോച്ച് ഏൽപിക്കുന്നത് മുന്നേറ്റനിരയിലെ സുനിൽ ഛേത്രി-മിക്കു-ഉദാന്ത സിങ് ത്രയത്തെയാണ്. മൂവരും കോച്ച് ആൽബർട്ട് റോക്കയുടെ സ്വകാര്യ അഹങ്കാരങ്ങൾ. നീലപ്പടയുടെ നേട്ടങ്ങളിലെല്ലാം നിർണായക പങ്കുവഹിച്ച താരങ്ങൾ. തോൽവിയിലേക്ക് നീങ്ങുേമ്പാഴും ആത്മവിശ്വാസത്തോടെ കളി ജയിപ്പിക്കാൻ മിടുക്കുള്ളവർ. സെമിയിൽ ഒരു മണിക്കൂറോളം ഒരു ഗോളിന് പിന്നിൽനിന്നപ്പോൾ ഹാട്രിക്കുമായി രക്ഷകനായത് മിക്കുവാണ്. ഉദാന്ത വലത്തും ക്യാപ്റ്റൻ േഛത്രി ഇടത്തും ചേരുന്നതോടെ ഏത് പ്രതിരോധ വന്മതിലും ആടിയുലയും. ഇവരെ മുൻനിർത്തി തന്നെയായിരിക്കും റോക്കയുടെ ഗെയിംപ്ലാനും.
അട്ടിമറിക്കാൻ ബംഗാളുകാർ
ഇൗസ്റ്റ് ബംഗാൾ കോച്ച് ഖാലിദ് ജമീലിനെ ഇന്ത്യൻ ഫുട്ബാളിന് നന്നായറിയാം. എതിരാളികളുടെ ഗെയിം പ്ലാനുകൾ മനസ്സിലാക്കി മറുതന്ത്രങ്ങൾ നെയ്യാൻ മിടുക്കുള്ള കോച്ച്. ശക്തരായ ബംഗളൂരുവിനെ നേരിടുേമ്പാൾ എന്തായിരിക്കും ഇൗസ്റ്റ് ബംഗാളിെൻറ തന്ത്രങ്ങളെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. പ്രതിരോധമാണ് ടീമിെൻറ മിടുക്ക്. ടൂർണമെൻറിൽ ഇതുവരെ വഴങ്ങിയത് ഒരു ഗോൾ മാത്രം. ഛേത്രി നയിക്കുന്ന ബംഗളൂരുവിെൻറ മുന്നേറ്റത്തെ തടയിടാൻ ഇൗ പ്രതിരോധ കരുത്ത് മതിയാവുമോ എന്നതാവും നിർണായകമാവുക. ഇന്ത്യൻ മിഡ്ഫീൽഡർ കെവിൻ ലോബോ, ജപ്പാൻ താരം കാറ്റ്സുമി യൂസ, നൈജീരിയൻ താരം ഡുഡു എന്നിവരാണ് ഇൗസ്റ്റ് ബംഗാളിെൻറ പ്രധാന താരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story