​​സൂപ്പർ കപ്പ്​: ബംഗളൂരുവിനെതിരെ പൊരുതി തോറ്റ്​ ഗോകുലം പുറത്ത്​ 

23:32 PM
01/04/2018
bengaluru-fc

സൂപ്പർ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ​െഎ.എസ്​.എല്ലിലെ വമ്പൻമാരായ ബംഗളുരുവിനെതിരെ ഗോകുലം കേരളക്ക്​ തോൽവി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലം ബെംഗളുരുവിനോട് പരാജയം സമ്മതിച്ചത്. ആദ്യ പകുതിയിൽ മുന്നിട്ട്​ നിന്ന കേരളാ ടീം രണ്ടാം പകുതിയുടെ അവസാനമാണ്​ രണ്ട്​ ഗോളുകൾ വഴങ്ങിയത്​​.  

ഗോകുലത്തിൻ്റെ ആശ്വാസ ഗോൾ 33ാം മിനുട്ടിൽ ഹെൻ്റി കിസ്സേക്കയാണ്​ നേടിയത്​. മൈതാനിയുടെ മധ്യത്തില്‍ നിന്ന് മകഡോണിയന്‍ താരം ഡെങ്കോവ്‌സ്‌കി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ സല്‍മാന്‍ നല്‍കിയ ക്രോസ്സില്‍ നിന്നുമായിരുന്നു കിസ്സേക്കയുടെ ഗോൾ​. 69ാം മിനിറ്റിൽ സൂപ്പർ താരം മിക്കുവും ഇഞ്ചുറി ടൈമിൽ ഉദാന്ത സിംഗുമാണ് ബംഗളുരുവിന് വേണ്ടി ഗോൾ നേടിയത്. 

Loading...
COMMENTS