എഫ്.സി ഗോവയെ തോൽപിച്ചു; െഎ.ലീഗ് വമ്പൻ ഇൗസ്റ്റ് ബംഗാൾ ഫൈനലിൽ
text_fieldsഭുവനേശ്വർ: കലിംഗ മൈതാനിയിൽ നടന്ന സൂപ്പർകപ്പ് സെമിയിൽ െഎ.എസ്.എൽ കരുത്തരായ എഫ്.സി ഗോവയെ ഒരു ഗോളിന് തകർത്ത് െഎ.ലീഗ് വമ്പൻമാർക്ക് ജയം. നൈജീരിയൻ താരം ഡുഡുവിെൻറ തകർപ്പൻ ഗോളിലാണ് ഇൗസ്റ്റ് ബംഗാൽ ഫൈനലിൽ പ്രവേശിച്ചത്. സമനിലയിലായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 78ാം മിനിറ്റിലായിരുന്നു ഡുഡുവിെൻറ ഗോൾ. കാറ്റ്സുമി യൂസയുടെ പാസ് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് ഡുഡു അനായാസം വലയിലാക്കുകയായിരുന്നു.
സസ്പെൻഷനും താരങ്ങളുടെ പരിക്കും അലട്ടിയ ഗോവൻ നിരയിൽ ഇന്ന് 14 താരങ്ങളാണ് ഉണ്ടായിരുന്നത്. ഒരു ഗോളിയടക്കം മൂന്ന് കളിക്കാർ പുറത്തിരുന്നുവെങ്കിലും സൂപ്പർതാരങ്ങളെല്ലാം ഗോവൻനിരയിലുണ്ടായിരുന്നു. ആദ്യ പകുതിയിൽ പ്രതിരോധം സൂക്ഷിച്ച് കളിച്ച ഗോവക്ക് പക്ഷെ രണ്ടാം പകുതിയിൽ ഗോളടിക്കാനായില്ല. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ബംഗളൂരു എഫ്.സി െഎ.ലീഗിലെ മറ്റൊരു ടീമായ മോഹൻ ബഗാനെ നേരിടും.
