Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമിക്കുവിന് ഹാട്രിക്ക്;...

മിക്കുവിന് ഹാട്രിക്ക്; ബഗാനെ തകർത്ത് ബംഗളൂരു ഫൈനലിൽ

text_fields
bookmark_border
മിക്കുവിന് ഹാട്രിക്ക്; ബഗാനെ തകർത്ത് ബംഗളൂരു ഫൈനലിൽ
cancel

ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പ്​ ര​ണ്ടാം സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ വെ​നി​േ​സ്വ​ല​ൻ താ​രം മി​ക്കു​വി​​​െൻറ മാ​ന്ത്രി​ക​ത​ക്കു മു​ന്നി​ൽ മോ​ഹ​ൻ ബ​ഗാ​ൻ ക​ളി​മ​റ​ന്നു. നീ​ല​പ്പ​ട​യു​ടെ ‘ഗെ​യിം ചെ​യ്​​ഞ്ച​ർ’ മി​ക്കു​വി​​​െൻറ ഹാ​ട്രി​ക്​ മി​ക​വി​ൽ വം​ഗ​നാ​ട​ൻ ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​നെ 4-2ന്​ ​തോ​ൽ​പി​ച്ച്​ ബം​ഗ​ളൂ​രു എ​ഫ്.​സി സൂ​പ്പ​ർ ക​പ്പ്​​ ഫൈ​ന​ലി​ൽ. ഇ​തോ​ടെ, കാ​ലാ​ശ​ക്കൊ​ട്ടി​ൽ െഎ.​എ​സ്.​എ​ൽ-​െ​എ ലീ​ഗ്​ പോ​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം എ​ഫ്.​സി ഗോ​വ​യെ തോ​ൽ​പി​ച്ച്​ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. 20നാ​ണ്​ ഫൈ​ന​ൽ.

ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ​ഒ​രു ഗോ​ളി​ന്​ പി​ന്നി​ട്ടു​നി​ന്ന ശേ​ഷ​മാ​ണ്​ ആ​ൽ​ബ​ർ​ട്ട്​ റോ​ക്ക​യു​ടെ നീ​ല​പ്പ​ട ജ​യ​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​ത്. വാ​ശി​യേ​റി​യ ​െഎ ​ലീ​ഗ്​-​െ​എ.​എ​സ്.​എ​ൽ പോ​രാ​ട്ട​ത്തി​ൽ ബം​ഗ​ളൂ​രു​വി​നെ കാ​ഴ്​​ച​ക്കാ​രാ​ക്കി മോ​ഹ​ൻ ബ​ഗാ​ൻ അ​ര​ങ്ങു​ത​ക​ർ​ത്ത്​ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ​മു​ന്നേ​റ്റ​ത്തി​ലു​ണ്ടാ​യി​രു​ന്ന ​ഛേത്രി​യെ​യും മി​ക്കു​വി​നെ​യും വ​രി​ഞ്ഞു​മു​റു​ക്കി ബ​ഗാ​ൻ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ഡി​പ​ൻ​ഡ ഡി​ക്ക​യെ മു​ന്നി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു കൊ​ൽ​ക്ക​ത്ത​ക്കാ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ. 42ാം മി​നി​റ്റി​ൽ അ​തി​ന്​ ഫ​ല​വും ക​ണ്ടു. ബം​ഗ​ളൂ​രു പ്ര​തി​രോ​ധ​ക്കോ​ട്ട​യെ കാ​ഴ്​​ച​ക്കാ​രാ​ക്കി ഡി​പ​ൻ​ഡ ഡി​ക്ക​യു​ടെ ഗോ​ൾ. 

അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ഴ​ങ്ങി​യ ഗോ​ൾ തി​രി​ച്ച​ടി​ക്കാ​നാ​യി ര​ണ്ടാം പ​കു​തി​യി​ൽ ത​ന്ത്ര​ങ്ങ​ൾ മാ​റ്റി​പ്പി​ടി​ച്ചാ​ണ്​ നീ​ല​പ്പ​ട എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, മോ​ഹ​ൻ ബ​ഗാ​​​െൻറ ഗോ​ളു​റ​ച്ച മു​ന്നേ​റ്റം ത​ട​യി​ടാ​നു​ള്ള പ്ര​തി​രോ​ധ​താ​രം നി​ഷു കു​മാ​റി​​​​െൻറ ശ്ര​മം​ ചു​വ​പ്പ്​ കാ​ർ​ഡി​ൽ അ​വ​സാ​നി​ച്ച​ത്​ ബം​ഗ​ളൂ​രു​വി​ന്​ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യി. 

ക​ളി കൈ​വി​െ​ട്ട​ന്നു തോ​ന്നി​ച്ചെ​ങ്കി​ലും മി​ക്കു​വി​ലൂ​ടെ ബം​ഗ​ളൂ​രു അ​ത്ഭു​ത​ക​ര​മാ​യി തി​രി​ച്ചു​വ​ന്നു. 62, 65, 88 (പെ​നാ​ൽ​റ്റി) മി​നി​റ്റു​ക​ളി​ൽ ഗോ​ൾ നേ​ടി​യാ​ണ്​ താ​രം ടീ​മി​​​െൻറ ര​ക്ഷ​ക​നാ​യ​ത്. ഒ​ടു​വി​ൽ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ലോ​ങ്റേ​ഞ്ച്​ (91ാം മി​നി​റ്റ്) ഗോ​ളും ചേ​ർ​ന്ന​തോ​ടെ ബം​ഗ​ളൂ​രു ജ​യം ഉ​റ​പ്പി​ച്ചു. 93ാം മി​നി​റ്റി​ൽ ഡി​പ​ൻ​ഡ ഡി​ക്ക ത​ന്നെ​യാ​ണ്​ ​ബ​ഗാ​​​െൻറ ര​ണ്ടാം ഗോ​ളും നേ​ടി​യ​ത്. ക​ഴി​ഞ്ഞ​ ദി​വ​സം ഗോ​വ​യെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ ​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeast bengalbengaluru fcmalayalam newssports newsSuper Cup 2018
News Summary - Super Cup 2018: Bengaluru FC setup final date with East Bengal -Sports news
Next Story