Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ x ജോർഡൻ സൗഹൃദം: ഛേത്രിക്ക് പകരം കോമൾ തട്ടാൽ ഇന്ത്യൻ ടീമിൽ
text_fieldsbookmark_border
ന്യൂഡൽഹി: പരിക്കേറ്റ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പകരക്കാരനായി അണ്ടർ 17 ലോകകപ്പ് ടീം അംഗം കോമൾ തട്ടാൽ ഇന്ത്യൻ ടീമിൽ. ജോർഡനെതിരെ ശനിയാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ടീമിലാണ് കൗമാരക്കാരനെ ഉൾപ്പെടുത്തിയത്. ഇതാദ്യമായാണ് അണ്ടർ 17 ലോകകപ്പ് താരം സീനിയർ ടീമിൽ ഇടംപിടിക്കുന്നത്. െഎ.എസ്.എൽ മത്സരത്തിനിടെ പരിക്കേറ്റ ഛേത്രിക്ക് രണ്ടാഴ്ചയാണ് വിശ്രമം നിർദേശിച്ചത്.
18കാരനായ കോമൾ തട്ടാൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ കളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് അവസരം ലഭിച്ചില്ല. എന്നാൽ, െഎ.എസ്.എല്ലിൽ എ.ടി.കെ സ്വന്തമാക്കിയതോടെ കൗമാര പ്രതിഭയുടെ പേര് വീണ്ടും ഉയർന്നുകേട്ടു. ബംഗളൂരുവിനെതിരായ മത്സരത്തിൽ ഉജ്ജ്വല ഗോളുമായി ശ്രദ്ധനേടിയ താരം ഇപ്പോൾ ഛേത്രിയുടെ പകരക്കാരനായി ദേശീയ കുപ്പായത്തിലും. സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീം നാളെ യാത്ര പുറപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story