ഛേത്രി മികച്ച താരം; സഹൽ അബ്​ദുസ്സമദ്​ യുവതാരം

23:58 PM
09/07/2019
sahal-chethri
സ​ഹ​ൽ അ​ബ്​​ദു​സമദ്​, ഛേത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്​​ബാ​ൾ​താ​ര​മാ​യി ദേ​ശീ​യ ടീം ​നാ​യ​ക​ൻ സു​നി​ൽ ഛേത്രി. ​മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള പു​ര​സ്​​കാ​രം ​മ​ല​യാ​ളി​താ​രം സ​ഹ​ൽ അ​ബ്​​ദു​സ്സ​മ​ദും മി​ക​ച്ച വ​നി​ത ഫു​ട്​​ബാ​ള​ർ ആ​ശാ​ല​ത ദേ​വി​യു​മാ​ണ്. ത​മി​ഴ്​​നാ​ടി​​െൻറ ആ​ർ. വെ​ങ്കി​ടേ​ഷാ​ണ്​ മി​ക​ച്ച റ​ഫ​റി. 2007, 2011, 2013, 2014, 2017 വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 34കാ​ര​നാ​യ ഛേത്രി ​ആ​റാം ത​വ​ണ​യാ​ണ്​ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ രാ​ജ്യ​ത്തി​നാ​യും ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കാ​യും പു​റ​ത്തെ​ടു​ത്ത പ്ര​ക​ട​ന​മാ​ണ്​ ഛേത്രി​ക്ക്​ തു​ണ​യാ​യ​ത്. 109 ക​ളി​ക​ളി​ൽ ഇ​ന്ത്യ​ൻ ടീ​മി​​െൻറ നാ​യ​ക​നാ​യി ക​ളി​ച്ച​തി​നൊ​പ്പം 70 രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ളും ​കു​റി​ച്ചി​ട്ടു​ണ്ട്. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്കു ശേ​ഷം സ്വ​ന്തം രാ​ജ്യ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ റെ​ക്കോ​ഡും ​അ​ദ്ദേ​ഹ​ത്തി​​െൻറ പേ​രി​ലാ​ണ്. 

​െഎ.​എ​സ്.​എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നാ​യി പു​​റ​ത്തെ​ടു​ത്ത മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ സ​ഹ​ലി​ന്​ തു​ണ​യാ​യ​ത്. ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 23 ടീ​മി​ലും സീ​നി​യ​ർ ടീ​മി​ലും സ​ഹ​ൽ ക​ളി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS