ഉറുഗ്വായ്​ ടീമിൽനിന്ന്​ സീനിയർ താരങ്ങൾ പുറത്ത്

21:45 PM
13/03/2019

മോണ്ടിവിഡിയോ: ചൈനയിൽ നടക്കുന്ന സൗഹൃദഫുട്​ബാളിനുള്ള ഉറുഗ്വായ്​ ടീമിൽനിന്ന്​ സീനിയർ താരങ്ങൾ പുറത്ത്​. ബാഴ്​സലോണയുടെ ലൂയി സുവാറസ്​, പി.എസ്​.ജിയുടെ എഡിൻസൺ കവാനി എന്നിവരെ ഒഴിവാക്കിയാണ്​ ടീം പ്രഖ്യാപിച്ചത്​.

ചൈന, തായ്​ലൻഡ്​, ഉസ്​ബെകിസ്​താൻ എന്നിവർ പ​െങ്കടുക്കുന്ന ചൈന കപ്പിലാണ്​ ഉറുഗ്വായ്​ കളിക്കുന്നത്​. സെമിയിൽ ​ഉസ്​ബെകിസ്​താനുമായാണ്​ ​ആദ്യ മത്സരം. കണങ്കാലിലെ പരിക്കിൽനിന്ന്​ മോചിതനായ കവാനി തിരിച്ചെത്തിയെങ്കിലും ടീമിൽ പരിഗണിച്ചില്ല. 

Loading...
COMMENTS