മകന് ഒാസിലിൻെറ പേരിട്ടു; മലപ്പുറത്തുകാരൻെറ കഥ പറഞ്ഞ് ആഴ്സനൽ

11:44 AM
07/04/2018

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സനലിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ഇന്ന് വന്ന വിഡിയോ കണ്ട് മലയാളികൾ മൂക്കത്ത് വിരൽ വെച്ചിട്ടുണ്ടാകും. ഇത് ഒഫീഷ്യൽ പേജ് തന്നെ ആണോന്ന് സംശയിച്ചിട്ടുണ്ടാകും. ആഴ്സനലിൻറെ പ്രധാന താരം മെസൂത് ഒാസിലിൻറെ പേര് തൻറെ കുഞ്ഞിനിട്ട മലയാളിയെക്കുറിച്ച് ക്ലബ് തന്നെയാണ് വിഡിയോ തയ്യാറാക്കി ലോകത്തെ അറിയിച്ചത്. 

മഞ്ചേരിക്കാരൻ ഇൻസിമാമുൽ ഹഖ് ആണ് ആഴ്സനൽ പ്രേമം മൂത്ത് കുഞ്ഞിന് ഒാസിൽ എന്ന് പേരിട്ടത്.  മെഹ്ദ് ഒാസിൽ എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ആഴ്സനലുമായി ബന്ധപ്പെട്ട എന്തെങ്കിലും പേരിടണമെന്ന് ചിന്തിച്ചിരുന്നത്രേ. മുസ്ലിം പേര് വേണമെന്നതിനാൽ സൂപ്പർ താരം ഒാസിലിൻറെ പേര് തന്നെ കുഞ്ഞിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഫിദ സനം ആണ് ഇൻസിമാമിൻറെ ഭാര്യ. മലബാറിൻറെ ഫുട്ബാൾ ഭ്രമവും വിഡിയോയിലുണ്ട്.

Video Link: https://www.facebook.com/Arsenal/videos/10155898526187713/

Loading...
COMMENTS