Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശീലക വേഷത്തില്‍ ജെറാഡ് ലിവര്‍പൂളിലേക്ക്

text_fields
bookmark_border
പരിശീലക വേഷത്തില്‍ ജെറാഡ് ലിവര്‍പൂളിലേക്ക്
cancel
ലണ്ടന്‍: 17 വര്‍ഷം ആന്‍ഫീല്‍ഡില്‍ പന്തുതട്ടിയ സ്റ്റീവന്‍ ജെറാഡ് പുതുവേഷത്തില്‍ വീണ്ടുമത്തെുന്നു. കളിക്കാരനായും നായകനായും നിറഞ്ഞുനിന്ന ഒന്നരപ്പതിറ്റാണ്ടിലേറെ കാലത്തിനുശേഷം ഒരുവര്‍ഷം മുമ്പ് ലിവര്‍പൂള്‍ വിട്ട ജെറാഡ് അക്കാദമി കോച്ചായാണ് പഴയ തട്ടകത്തിലേക്ക് മടങ്ങിയത്തെുന്നത്. ഫെബ്രുവരിയില്‍ പുതിയ ദൗത്യം ഏറ്റെടുക്കുമെന്ന് ലിവര്‍പൂള്‍ ക്ളബ് അധികൃതര്‍ അറിയിച്ചു. 2015 സീസണ്‍ കഴിഞ്ഞ് ലിവര്‍പൂള്‍ വിട്ട ജെറാഡ് അമേരിക്കയിലെ ലോസ് ആഞ്ജലസ് ഗാലക്സിയില്‍ ഒരു സീസണ്‍ കളിച്ചശേഷം നവംബറില്‍ ഫുട്ബാള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കളിപഠിച്ച പഴയ അക്കാദമിയിലേക്ക് കോച്ചായി തിരിച്ചത്തൊന്‍ തീരുമാനിച്ചത്. ഏഴാം വയസ്സില്‍ (1987) ലിവര്‍പൂള്‍ അക്കാദമിയിലത്തെിയ ജെറാഡ്, 1998ല്‍ സീനിയര്‍ ടീമിന്‍െറ ഭാഗമായി. തുടര്‍ന്ന് 17 വര്‍ഷംകൊണ്ട് 710 മത്സരങ്ങളില്‍ കളത്തിലിറങ്ങി. 186 ഗോളുകളും ചാമ്പ്യന്‍സ് ലീഗ്, യുവേഫ കപ്പ്, സൂപ്പര്‍ കപ്പ് തുടങ്ങിയ ഒരുപിടി കിരീടവും നേടിയാണ് വിസ്മയ കരിയര്‍ അവസാനിപ്പിച്ചത്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Steven Gerrard to make Liverpool return as full-time academy coach
Next Story