‘ഡോകിൻസ്... ഇൗ ഹാട്രിക് നിനക്കാണ്’
text_fieldsലണ്ടൻ: അർബുദത്തോട് പൊരുതിവീണ കൗമാര ഫുട്ബാളർക്ക് തെൻറ ഹാട്രിക് സമർപ്പിച്ച് ഇംഗ്ലണ്ടിെൻറ റഹിം സ് റ്റർലിങ്. യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ രണ്ടാം ഗോൾ നേടിയതിനു പിന്നാലെയാണ് സ്റ്റർലിങ് കൂപ്പായമുയർത്തി ചിത്രം പ്രദർശിപ്പിച്ചത്. ക്രിസ്റ്റൽ പാലസിെൻറ യൂത്ത് ടീം അംഗമായ 13കാരൻ ഡമാറി ഡോകിൻസ് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്.
ഇംഗ്ലണ്ടിെൻറ കുപ്പായമണിയുന്നതും സ്വപ്നം കണ്ട് ക്രിസ്റ്റൽ പാലസ് യൂത്ത് അക്കാദമിയിൽ കളി പഠിക്കുന്നതിനിടെയാണ് ഡോകിൻസ് രക്താർബുദ ബാധിതനാവുന്നത്. പിന്നെ നാലുവർഷം കളി മതിയാക്കി അർബുദത്തിനെതിരെയായിരുന്നു പോരാട്ടം.
സ്റ്റർലിങ്ങിെൻറ നേതൃത്വത്തിൽ കളിക്കാരും ഡോകിൻസിെൻറ ജീവൻ രക്ഷിക്കാനായി രംഗത്തെത്തി. എന്നാൽ, തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടെ ഒരാഴ്ച മുമ്പ് അവൻ അന്ത്യശ്വാസം വലിച്ചു. ആ വേദനകളെല്ലാം കടിച്ചമർത്തിയായിരുന്നു കൗമാരക്കാരന് ഫുട്ബാൾ ലോകം കാൺകെ സ്റ്റർലിങ്ങിെൻറ ആദരാഞ്ജലി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
