യുവേഫ പുരുഷ ഫൈനലിൽ റഫറിയായി സ്റ്റെഫാനി രചിച്ചത് ചരിത്രം
text_fieldsഇസ്താംബൂൾ: യുവേഫ സൂപ്പർ കപ്പിൽ ലിവർപൂൾ മുത്തമിട്ടപ്പോൾ റെക്കോർഡിട്ടത് റഫറിയാണ്. യുവേഫ പുരുഷ ഫൈനൽ വനിതാ റഫറി ന ിയന്ത്രിച്ചതാണ് ചരിത്രമായിരിക്കുന്നത്. ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രപ്പാർട്ടാണ് വിസിലൂതിയത്.
മാനുവേല നിക്കോലോസിയും (ഇറ്റലി) മിച്ചല്‍ ഒനീലും (അയര്‍ലൻഡ്) 35 കാരിയായ ഫ്രപ്പാർട്ടിനെ മത്സരം നിയന്ത്രിക്കാൻ അസിസ്റ്റ് ചെയ്തു. ഫുട്ബോൾ ആരാധകരും താരങ്ങളുമെല്ലാം സ്റ്റെഫാനി മത്സരം നിയന്ത്രിച്ച വിധം പ്രശംസിക്കുകയാണ്. നിശ്ചിത സമയത്തിൽ 2-2 സമനിലയിലാകുകയും തുടർന്ന് അധിക സമയത്തേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും മത്സരം നീണ്ടിരുന്നു.
ടെൻഷനില്ല, പുരുഷ റഫറിമാരെ പോലെ മികച്ചവരാണെന്ന് തെളിയിക്കുവാനുള്ള അവസരമാണിത്. അത് തെളിയിക്കുമെന്നും മത്സരത്തിന് മുമ്പ് സ്റ്റെഫാനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ചെൽസിയെ തോൽപ്പിച്ച് ലിവർപൂൾ കിരീടം സ്വന്തമാക്കി.