Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന സീനിയര്‍ ഫുട്ബാള്‍; ഇന്ന് കിക്കോഫ്

text_fields
bookmark_border
സംസ്ഥാന സീനിയര്‍ ഫുട്ബാള്‍; ഇന്ന് കിക്കോഫ്
cancel

കല്‍പറ്റ: സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് അരപ്പറ്റ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച കിക്കോഫ്. കേരളത്തിലെ മുന്‍നിര ഫുട്ബാള്‍ താരങ്ങള്‍ കളത്തിലിറങ്ങുന്ന ടൂര്‍ണമെന്‍റില്‍ 14 ജില്ലകളില്‍നിന്നുള്ള ടീമുകള്‍ മാറ്റുരക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ കരുത്തരായ തിരുവനന്തപുരം പാലക്കാടിനെ നേരിടും. വൈകീട്ട് നാലിന് രണ്ടാം മത്സരത്തില്‍ മലപ്പുറവും കണ്ണൂരും ഏറ്റുമുട്ടും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും.

നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ദിവസേന രണ്ടു കളി അരങ്ങേറുന്ന ടൂര്‍ണമെന്‍റിന്‍െറ കലാശപ്പോരാട്ടം ഈമാസം 29ന് നടക്കും. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ടൂര്‍ണമെന്‍റിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ബുധനാഴ്ച കോഴിക്കോട് ഇടുക്കിയെ നേരിടും. ആതിഥേയരായ വയനാടിന്‍െറ മത്സരം 24ന് നാലു മണിക്ക് പത്തനംതിട്ടക്കെതിരെയാണ്. 25ന് എറണാകുളം ആലപ്പുഴയെയും തൃശൂര്‍ കൊല്ലത്തെയും നേരിടും. കോട്ടയം, കാസര്‍കോട് ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - state senior football
Next Story