Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെർഷേസോവിനെ വിടാതെ റഷ്യ
text_fieldsbookmark_border
മോസ്കോ: ഫിഫ റാങ്കിങ്ങിൽ 70ാം റാങ്കിൽ ലോകകപ്പിന് തുടക്കമിട്ട് ആരാലും സാധ്യത കൽപ്പിക്കപ്പെടാതിരുന്ന ടീമിനെ ക്വാർട്ടർവരെ എത്തിച്ചതിൽ കോച്ച് സ്റ്റാനിസ്ലാവ് ചെർഷേസോവ് തന്ത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. തെൻറ പരിശീലക മികവിന് ആരാധകരുടെ കൈയടി നേടിയ ചെർഷേസോവിന് കരാർ പുതുക്കിനൽകിയിരിക്കുകയാണ് റഷ്യ.
രണ്ടുവർഷത്തേക്കാണ് കരാർ നീട്ടിയത്. ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് പൊരുതിത്തോറ്റായിരുന്നു റഷ്യ ടൂർണമെൻറിൽനിന്ന് പുറത്തായത്. 2020ൽ നടക്കാൻപോകുന്ന യൂറോ കപ്പിന് യോഗ്യത നേടാനായാൽ കരാർ രണ്ടുവർഷംകൂടി നീട്ടിനൽകുമെന്നാണ് റിപ്പോർട്ട്. ഇൗയിടെ പ്രഖ്യാപിച്ച ഫിഫയുടെ മികച്ച പുരുഷ കോച്ചിനുള്ള പുരസ്കാരപ്പട്ടികയിലും ചെർഷേസോവ് ഇടംപിടിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story