ബാഴ്സലോണയെ പുറത്താക്കി അത്ലറ്റികോ; സൂപ്പർ കപ്പിൽ മഡ്രിഡ് ഫൈനൽ
text_fieldsജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസികോയില്ല, പകരം മഡ്രിഡ് ഡർബി. രണ്ടാം സെമിയിൽ ലാ ലിഗ ചാമ്പ്യന്മാരായ ബാ ഴ്സലോണയെ അട്ടിമറിച്ച് അത്ലറ്റികോ മഡ്രിഡ് (3-2) ഫൈനലിൽ കടന്നു. ഞായറാഴ്ച രാത്രിയാണ് റയൽ -അത്ലറ്റികോ കലാശ പ്പോരാട്ടം.
റയലിെൻറ ഫൈനൽ പ്രവേശനത്തിനു പിന്നാലെ, ജിദ്ദയിൽ ഒരു എൽ ക്ലാസികോ എന്ന സ്വപ്നവുമായെത്തിയ ആ രാധകരെ ഞെട്ടിക്കുന്നതായിരുന്നു തോൽവി. മെസ്സി, സുവാരസ്, ഗ്രീസ്മാൻ (എം.എസ്.ജി) കൂട്ടുമായി ആക്രമിച്ചുകളിച്ച ബാഴ്സലോണയെ അവസാന അഞ്ചു മിനിറ്റിലെ രണ്ടു പിഴവിൽ അത്ലറ്റികോ മഡ്രിഡ് പൊളിച്ചടുക്കി.
ഗോൾരഹിതമായ ഒന്നാം പകുതിക്കു ശേഷമായിരുന്നു അഞ്ചു ഗോളുമെത്തിയത്. 46ാം മിനിറ്റിൽ ബാഴ്സ പ്രതിരോധം പൊളിച്ച കൊകെ പകരക്കാരനായിറങ്ങി ആദ്യ ടച്ചിൽ തന്നെ വലകുലുക്കി അത്ലറ്റിേകായെ മുന്നിലെത്തിച്ചു. 51ാം മിനിറ്റിൽ ലയണൽ മെസ്സിയും 62ാം മിനിറ്റിൽ അെൻറായിൻ ഗ്രീസ്മാൻ തകർപ്പൻ ഹെഡറിലൂടെയും ബാഴ്സയെ കളിയിൽ തിരികെയെത്തിച്ചു. ലീഡുയർത്താനുള്ള ശ്രമങ്ങൾക്കിടെയാണ് അവസാന 10 മിനിറ്റിനുള്ളിലെ വൻ മണ്ടത്തങ്ങൾ കളി തട്ടിയകറ്റുന്നത്.
81ാം മിനിറ്റിൽ ബോക്സിനുള്ളിൽ അത്ലറ്റികോയുടെ വിറ്റോളോയെ ബാഴ്സ ഗോളി നെറ്റോ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മൊറാറ്റ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
86ാം മിനിറ്റിൽ ബാഴ്സ ഡിഫൻഡർ പിക്വെയുടെ കാലിൽനിന്ന് പന്ത് റാഞ്ചിയ െമാറാറ്റ നൽകിയ ക്രോസ് ഫിനിഷ് ചെയ്യാനുള്ള ജോലിയേ എയ്ഞ്ചൽ കൊറിയക്ക് ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാഴ്സയുടെ കഥകഴിഞ്ഞു. കുട്ടികളെപ്പോലെ വരുത്തിയ പിഴവുകൾക്ക് ലഭിച്ച ഫലമെന്നായിരുന്നു തോൽവിയോട് മെസ്സിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
