ലാ ലിഗയിൽ ഒത്തുകളി; അറസ്റ്റ്
text_fieldsമഡ്രിഡ്: സ്പാനിഷ് ഫുട്ബാളിനെ ഞെട്ടിച്ച് ഒത്തുകളി വിവാദവും അറസ്റ്റും. ലാ ലിഗയ ിലെ ഒന്നും രണ്ടും മൂന്നും ഡിവിഷനുകളിലെ മൂന്നു മത്സരങ്ങളിൽ ഒത്തുകളി നടന്നുവെന്ന ആരോപണത്തിൽ നിലവിലെ താരങ്ങൾ, വിരമിച്ചവർ, ക്ലബ് ഉടമകൾ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായി. 2018 മേയിൽ സീസൺ അവസാനത്തിൽ നടന്ന ചില മത്സരങ്ങളിലാണ് ഒത്തുകളി നടന്നതെന്നാണ് കണ്ടെത്തൽ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ഒമ്പതിടങ്ങളിൽ നടന്ന പരിശോധനക്കു പിന്നാലെയാണ് അറസ്റ്റ്.
മുൻ റയൽ മഡ്രിഡ്, സ്പെയിൻ താരം റൗൾ ബ്രാവോ, െഎ.എസ്.എല്ലിൽ എ.ടി.കെക്കായി കളിച്ച മുൻ റയൽ മഡ്രിഡ് താരം ബോർയ ഫെർണാണ്ടസ്, വയ്യാഡോളിഡിെൻറ കാർലോസ് അറാൻഡ, ഗെറ്റാഫെയുെട സാമുവൽ സയ്സ് എന്നിവർ അറസ്റ്റിലായവരിൽ പെടുന്നു.
2017-18 സീസണിൽ രണ്ടാം ഡിവിഷനിൽ കളിച്ച ഹ്യുവസ്ക-ജിംനാസ്റ്റിക് ടറഗോന മത്സരം ഒത്തുകളിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിക്കുന്നത്. ഒന്നാം സ്ഥാനത്തായിരുന്ന ഹ്യുവസ്ക ഇൗ മത്സരം തോറ്റിരുന്നു. മൂന്നു പോയൻറ് നേടിയ ജിംനാസ്റ്റിക് തരംതാഴ്ത്തൽ ഒഴിവാക്കി.