Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പാനിഷ് ലീഗ്: സെൽഫ് ഗോളിൽ വിജയം കൈവിട്ട് അത്ലറ്റിക്കോ ബിൽബാവോ

text_fields
bookmark_border
സ്പാനിഷ് ലീഗ്: സെൽഫ് ഗോളിൽ വിജയം കൈവിട്ട് അത്ലറ്റിക്കോ ബിൽബാവോ
cancel

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ സെവിയ്യ-അത്ലറ്റിക്കോ ബിൽബാവോ മത്സരം സമനിലയിൽ. അത്ലറ്റിക്കോ ബിൽബാവോ തുടക്കത്തിലേ ഗോൾ നേടി മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയിൽ വഴങ്ങിയ സെൽഫ് ഗോളിലൂടെ മത്സരം സമനിലയിലെത്തുകയായിരുന്നു.


15ാം മിനിറ്റിൽ അൻഡേർ കാപയുടെ ഗോളിലൂടെ അത്ലറ്റിക്കോ ബിൽബാവോയാണ് മുന്നിലെത്തിയത്. എന്നാൽ, 60ാം മിനിട്ടിൽ ഉനെയ് നുനെസിന്‍റെ സെൽഫ് ഗോളിലൂടെ സെവിയ്യ ഒപ്പമെത്തി.

സമനിലയോടെ പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് സെവിയ്യ. ബാഴ്സലോണയും റിയൽ മഡ്രിഡുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - spanish league sevilla vs athl bilbao
Next Story