Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘ബ്ര​സീ​ലി​യ​ൻ...

‘ബ്ര​സീ​ലി​യ​ൻ ചോ​ര​ത്തി​ള​പ്പി’​ൽ റ​യ​ലി​ന്​ ജ​യം

text_fields
bookmark_border
‘ബ്ര​സീ​ലി​യ​ൻ ചോ​ര​ത്തി​ള​പ്പി’​ൽ റ​യ​ലി​ന്​ ജ​യം
cancel
camera_alt???????????????????? ????? ????????????? ??????? ????? ??????? ?????????????????? ?????????
മ​ഡ്രി​ഡ്​: ന​ഗ​ര​വൈ​രി​ക​ളാ​യ അ​ത്​​ല​റ്റി​കോ​യു​മാ​യി ശ​നി​യാ​ഴ്​​ച സ്​​പാ​നി​ഷ്​ ലീ​ഗ്​ ഡെ​ർ​ബി​യി​ൽ കൊ​മ്പു​കോ​ർ​ക്കാ​നി​രി​ക്കേ, റ​യ​ൽ മ​ഡ്രി​ഡി​ന്​ ആ​ത്മ​വി​ശ്വാ​സ​മേ​കി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ‘ബ ്ര​സീ​ലി​യ​ൻ ചോ​ര​ത്തി​ള​പ്പ്​’ ടീ​മി​​െൻറ ര​ക്ഷ​ക്കെ​ത്തി​യ​പ്പോ​ൾ ഒ​സാ​സു​ന​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ്​ റ​യ​ൽ കീ​ഴ​ട​ക്കി​യ​ത്.

സെ​വി​യ്യ​യെ കീ​ഴ​ട​ക്കി​യ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ റ​യ​ലി​ന്​ വേ​ണ്ടി ബ്ര​സീ​ലി​യ​ൻ കൗ​മാ​ര​താ​ര​ങ്ങ​ളാ​യ വി​നീ​ഷ്യ​സ്​ ജൂ​നി​യ​റും റോ​ഡ്രി​ഗോ​യു​മാ​ണ്​ വ​ല കു​ലു​ക്കി​യ​ത്. ബ്ര​സീ​ലി​യ​ൻ ഇ​തി​ഹാ​സ താ​രം റൊ​ണാ​ൾ​ഡോ​ക്ക് (62 സെ​ക്ക​ൻ​ഡ്​-2002)​ ശേ​ഷം റ​യ​ലി​നാ​യി ലാ​ലി​ഗ അ​ര​ങ്ങേ​റ്റ​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഗോ​ൾ​നേ​ടി​യ താ​ര​മാ​യി റോ​ഡ്രി​ഗോ (93 സെ​ക്ക​ൻ​ഡ്) മാ​റി.

സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ ഏ​ഡ​ൻ ഹ​സാ​ഡും ഗാ​ര​ത്​ ബെ​യ്​​ലു​മി​ല്ലാ​തെ​യാ​ണ്​ റ​യ​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. നേ​ര​ത്തെ ബു​ധ​നാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡീ​ഗോ കോ​സ്​​റ്റ​യും ജോ ​ഫെ​ലി​ക്​​സും നേ​ടി​യ ഗോ​ളു​ക​ളു​ടെ മി​ക​വി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ റ​യ​ൽ ​മ​യ്യോ​ർ​ക്ക​യെ തോ​ൽ​പി​ച്ചി​രു​ന്നു. ആ​റു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​​പ്പോ​ൾ 14 പോ​യ​ൻ​റു​മാ​യി റ​യ​ലാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്. 13 പോ​യ​ൻ​റു​മാ​യി അ​ത്​​ല​​റ്റി​​കോ​യാ​ണ്​ ര​ണ്ടാ​മ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridspanish leaguemalayalam newssports news
News Summary - spanish league real madrid-sports news
Next Story