ലാ ലിഗ: ജൂൺ 20ന് കളി തുടങ്ങും
text_fieldsമാഡ്രിഡ്: കോവിഡ് കാരണം മുടങ്ങിയ സ്പാനിഷ് ലാ ലിഗ സീസൺ ജൂൺ 20ന് പുനരാരംഭിക്കുമെന്ന് ലെഗാനസ് കോച്ച് യാവിയർ അഗ്വെയ്ർ. സീസൺ പുനരാരംഭിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ലീഗ് ടീം പരിശീലകെൻറ വെളിപ്പെടുത്തൽ.
ജൂൺ 20ന് തുടങ്ങി ജൂലൈ 26ന് സമാപിക്കുന്ന വിധമാണ് ചർച്ച നടക്കുന്നതെന്ന് മെക്സികോയിൽ നിന്നുള്ള കോച്ച് പറഞ്ഞു. അതേസമയം, സർക്കാറുമായി ചർച്ച പുരോഗമിക്കുന്നതായും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് സ്പാനിഷ് ഫുട്ബാൾ അധികൃതരുടെ നിലപാട്.
ബാഴ്സലോണ ടീം വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങി. കോവിഡ് പരിശോധനക്കു ശേഷമാണ് കോച്ച് ക്വിക് സെത്യാനു കീഴിൽ ടീം പരിശീലനത്തിനിറങ്ങിയത്.
