Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2017 4:38 AM IST Updated On
date_range 28 Sept 2017 4:29 PM ISTസ്പാനിഷ് കിങ്സ് കപ്പ്: റയല്‍ പുറത്ത്; ബാഴ്സ സെമിയില്‍
text_fieldsbookmark_border
camera_alt?????????????????? ?????????????? ????? ?????? ??????? ???????????? ????? ???????????????????? ??????????????????????? ????????? ????????????? ????????????? ?????????? ??????????? ??????????
മഡ്രിഡ്: തോല്‍വിയറിയാതെ പടനയിച്ചിരുന്ന സിനദിന്‍ സിദാന് അടിതെറ്റിത്തുടങ്ങിയപ്പോള്‍ കിങ്സ് കപ്പില്‍ റയല്‍ മഡ്രിഡ് സെമികാണാതെ പുറത്ത്. രണ്ടാംപാദ മത്സരത്തില്‍ സെല്‍റ്റ വിഗോക്കെതിരെ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകര്‍ക്കു മുന്നില്‍ 2-2ന് സമനില വഴങ്ങിയ റയലിന് സെമിയിലത്തൊനായില്ല. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ 1-2ന് തോറ്റത് തിരിച്ചടിയായതോടെ റയലിന് മടക്ക ടിക്കറ്റായി. ഇരുപാദങ്ങളിലുമായി 4-3ന്‍െറ ജയത്തോടെ സെല്‍റ്റ വിഗോ സെമിയില്‍.മറുവശത്ത് ബാഴ്സലോണ റയല്‍ സോസിഡാസിനെ മറികടന്ന് സെമിയിലേക്ക് രാജകീയ പ്രവേശനം നേടി (6-2). ആദ്യ പാദത്തില്‍ 1-0ത്തിനും രണ്ടാം പാദത്തില്‍ 5-2നുമായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സക്കായി യുവതാരം ഡെനിസ് സുവാരസ് ഇരട്ട ഗോളും (17, 82) ലയണല്‍ മെസ്സി (55), ലൂയി സുവാരസ് (63), അര്‍ദ ടുറാന്‍ (80) എന്നിവര്‍ ഓരോ ഗോളും നേടി.
സ്വന്തം തട്ടകത്തില്‍ തോറ്റ ക്ഷീണത്തിലായിരുന്നു റയല്‍ രണ്ടാം പാദത്തിനിറങ്ങിയത്. എന്നാല്‍, 44ാം മിനിറ്റില്‍ ഡാനിലോ സമ്മാനിച്ച സെല്‍ഫ് ഗോള്‍ റയലിന്‍െറ സമനില തെറ്റിച്ചു. 62ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉഗ്രന്‍ ഫ്രീകിക്കില്‍ ഒപ്പമത്തെി. പ്രതീക്ഷ വീണ്ടും തകിടംമറിച്ച് ഡാനിയല്‍ വാസ് സെല്‍റ്റക്കായി ഗോള്‍ നേടി. 90ാം മിനിറ്റില്‍ ലൂക്കാസ് വസ്ക്വസ് റയലിനായി വീണ്ടും ഗോള്‍ നേടി തിരിച്ചുവന്നെങ്കിലും ആദ്യപാദത്തിലെ തോല്‍വി സിദാന്‍െറ സംഘത്തിന് തിരിച്ചടിയായി. റയല്‍ മഡ്രിഡിന്‍െറ വീഴ്ചയോടെ സീസണിലെ മറ്റൊരു എല്‍ക്ളാസികോ പോരാട്ടം നഷ്ടമായി. മറ്റൊരു മത്സരത്തില്‍ ശക്തരായ അത്ലറ്റികോ മഡ്രിഡ് ഐബറിനോട് 2-2ന് സമനിലയിലായെങ്കിലും ആദ്യ പാദത്തിലെ വിജയത്തിന്‍െറ ബലത്തില്‍ (3-0) സെമിയിലേക്ക് കയറി (5-2).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story