സ്പെയിനിൽ വമ്പൻ ജയവുമായി റയലും ബാഴ്സയും
text_fieldsഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ലാ ലിഗയിൽ ബാഴ്സലോണയും റയൽ മഡ്രിഡും നാലു ഗോളിെൻറ തകർപ്പൻ ജയവുമായി മുന്നേറിയപ്പോൾ ചാമ്പ്യന്മാരുടെ സൂചന കിട്ടാൻ ആരാധകർക്ക് ഇനിയും കാത്തിരിക്കണം. ഇരു ടീമുകളും തോൽക്കാൻ മനസ്സില്ലാതെ ഗോളടിച്ചുകൂട്ടിയപ്പോൾ പോയൻറ് പട്ടികയിൽ ഇളക്കമുണ്ടായില്ല. 36 കളികൾ പൂർത്തിയാക്കിയ ബാഴ്സലോണക്കും ഒരു കളി കുറവ് കളിച്ച റയൽ മഡ്രിഡിനും 84 പോയൻറ്. റയലിെൻറ മൂന്നു മത്സരങ്ങളും ബാഴ്സലോണയുടെ രണ്ടു മത്സരങ്ങളും പൂർത്തിയാകുേമ്പാൾ മാത്രേമ സ്പെയിനിലെ രാജാക്കന്മാരെ കണ്ടെത്താനാകൂവെന്നുറപ്പ്.
വിയ്യ റയലിനെതിരെ
ബാഴ്സക്ക് 4-1െൻറ ജയം
ബാഴ്സലോണ: എം-എസ്-എൻ ത്രയങ്ങൾ സീസണിൽ 100 ഗോളുകൾ തികച്ച മത്സരത്തിൽ അഞ്ചാം സ്ഥാനക്കാരായ വിയ്യ റയലിനെ ബാഴ്സലോണ 4-1ന് തകർത്തുവിട്ടു. സീസണിൽ വളരെ കുറച്ച് േഗാളുകൾ മാത്രം വഴങ്ങിയ വിയ്യ റയലിനു മുന്നിൽ കറ്റാലൻ മുന്നേറ്റനിര പരാജയപ്പെടുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയായിരുന്നു മെസ്സി-സുവാരസ്---നെയ്മർ സൂപ്പർ താരങ്ങളുടെ നിറഞ്ഞാട്ടം. ലയണൽ െമസ്സി രണ്ടു വട്ടം ഗോൾ കണ്ടെത്തിയപ്പോൾ ലൂയി സുവാരസും നെയ്മറും ഒാരോ തവണ വലകുലുക്കി.
ആവേശകരമായ മത്സരത്തിൽ 21ാം മിനിറ്റിലാണ് ഗോൾ വരൾച്ചക്ക് വിരാമമിട്ട് നെയ്മർ ആദ്യ ഗോൾ നേടുന്നത്. മെസ്സിയുടെ ഗോൾശ്രമത്തിനിടെ കാലിലേക്കെത്തിയ പന്ത് നെയ്മർ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാൽ, ബാഴ്സയെ െഞട്ടിച്ചുെകാണ്ട് വിയ്യ റയൽ തിരിച്ചടിച്ചു. ബാഴ്സയുടെ പ്രതിരോധനിരക്കാരുടെ പിഴവിൽനിന്ന് പന്ത് പിടിച്ചെടുത്ത് കെഡ്രിക് ബംക്കാമ്പുവാണ് ഗോൾ നേടുന്നത്. ഇതോടെ സടകുടഞ്ഞെഴുന്നേറ്റ കറ്റാലൻപട ആദ്യ പകുതിക്ക് തൊട്ടുമുേമ്പ തിരിച്ചടിച്ചു. സെർജിയോ ബുസ്കറ്റ്സിെൻറ അസിസ്റ്റിൽ മെസ്സിയാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. സെർജി റോബർേട്ടായുടെ പാസിൽ 69ാം മിനിറ്റിൽ സൂപ്പർ ഗോളിൽ സുവാരസും ലക്ഷ്യംകണ്ടതോടെ വിയ്യ റയൽ തീർത്തും മങ്ങി. അവസാനസമയത്ത് ലഭിച്ച െപനാൽറ്റി മെസ്സി ‘പനേങ്ക’ഗോളിലൂടെ വലയിലെത്തിച്ചതോടെ ബാഴ്സക്ക് 4-1െൻറ തകർപ്പൻ ജയം.
ഗ്രനഡയെ തൂത്തുവാരി റയൽ (4-0)
ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലും കിരീടം നേടുകയെന്നത് സിനദിൻ സിദാൻ മനസ്സിലുറപ്പിച്ച ലക്ഷ്യമാണ്. ലാ ലിഗയിൽ ഫോേട്ടാഫിനിഷിലേക്ക് നീങ്ങുേമ്പാഴും ചാമ്പ്യൻസ് ലീഗ് മുന്നിൽകണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച്, മാഴ്സലോ തുടങ്ങിയ വമ്പന്മാർക്ക് കോച്ച് വിശ്രമമനുവദിച്ചത്. എന്നിട്ടും ‘െസക്കൻഡ്’ ടീം സ്കോറിങ്ങിന് കുറവെന്നും വരുത്തിയില്ല. കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസും സ്പാനിഷ് താരം അൽവാരോ മൊറാട്ടയും രണ്ടു ഗോൾ വീതം നേടിയപ്പോൾ ഗ്രനഡയുടെ തട്ടകത്തിൽ റയലിെൻറ വിജയം 4-0ത്തിന്. 35 മിനിറ്റുകൾക്കുള്ളിൽതന്നെ അടിച്ചുകൂട്ടിയ റയൽ ബാക്കി സമയം ‘പരിശീലന’ത്തിലായിരുന്നു.
റോഡ്രിഗസാണ് ഗോൾവേട്ടക്ക് തുടക്കംകുറിച്ചത്. ലൂകാസ് വസ്കസ് നൽകിയ പാസിലാണ് റോഡ്രിഗസ് േഗാൾ നേടുന്നത്. 11ാം മിനിറ്റിൽ വീണ്ടും റോഡ്രിഗസ് വലകുലുക്കി. 30, 35 മിനിറ്റുകളിലായിരുന്നു മൊറാട്ടയുടെ ഗോളുകൾ. സെവിയ്യ, സെൽറ്റ വിഗോ, മലാഗ ടീമുകളോടാണ് റയലിന് ഇനി ഏറ്റുമുട്ടാനുള്ളത്.
മറ്റൊരു മത്സരത്തിൽ സോളിെൻറ ഏകഗോളിൽ അത്ലറ്റിേകാ മഡ്രിഡ് െഎബറിനെ തോൽപിച്ചു.