Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിരീടത്തിന്​ കാത്തിരിക്കണം​; യുവ​ൻറസിന്​ തോൽവി

text_fields
bookmark_border
SPAL-vs-Juventus
cancel

ടൂറിൻ: കിരീടമുറപ്പിക്കാൻ യുവൻറസിന്​ ഇനിയും കാത്തിരിപ്പ്​. ഒരു ജയമകലെയുണ്ടായിരുന്ന ഇറ്റാലിയൻ ചാമ്പ്യൻപട്ടം ഉറപ്പിക്കാനിറങ്ങിയ യുവൻറസ്​ സ്​പാലിന്​ മുന്നിൽ വീണു. 2-1നാണ്​ 13ാം സ്​ഥാനക്കാരായ സ്​പാൽ യുവൻറസിനെ അട്ടിമറിച്ചത്​.

ചാമ്പ്യൻസ്​ ലീഗിൽ നിർണായക പോരാട്ടം മുന്നിലിരിക്കെ യുവനിരയുമായി കളത്തിലിറങ്ങിയ യുവൻറസിനെ മോയിസെ കീൻ(30) ആദ്യ പകുതിയിൽ മുന്നിലെത്തിച്ചതാണ്​. പക്ഷേ, പ്രതിരോധത്തിലെ പിഴവ്​ വിനയായപ്പോൾ രണ്ടാം പകുതി രണ്ടു ഗോളുകൾ വഴങ്ങി. കെവിൻ ബോണിഫാസി (49), സെർജിയോ ഫ്​ലോസറി (74) എന്നിവരാണ്​ സ്​കോർമാർ.

ഇൗ മത്സരം ജയിച്ച്​ ചാമ്പ്യന്മാരായിരുന്നെങ്കിൽ, സീരി എ ചരിത്രത്തിൽ ഏറ്റവും വേഗതയിൽ കിരീടം നേട്ടം കൈവരിച്ച ടീമെന്ന റെക്കോഡ്​ യുവൻറസിന്​ സ്വന്തമാക്കായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SPAL-vs-Juventus-sports news
Next Story